ബ്ലൂ ​സ്റ്റാ​ർ ഫാ​മി​ലി സ്പോ​ർ​ട്സ് ഫെ​സ്റ്റി​വ​ലി​ന്‍റെ ലോ​ഗോ പ്ര​കാ​ശ​നം ശൈ​ഖ്​ ഡോ. ​മു​ഹ​മ്മ​ദ്‌

മു​സ​ല്ലം ബി​ൻ​ഹാം നി​ർ​വ​ഹി​ക്കു​ന്നു

ബ്ലൂ ​സ്റ്റാ​ർ ഫാ​മി​ലി സ്പോ​ർ​ട്സ് ഫെ​സ്റ്റി​വ​ൽ

അ​ൽ​ഐ​ൻ: 27ാമ​ത് ഇ​ന്‍റ​ർ യു.​എ.​ഇ ബ്ലൂ ​സ്റ്റാ​ർ ഫാ​മി​ലി സ്പോ​ർ​ട്സ് ഫെ​സ്റ്റി​വ​ൽ ന​വം​ബ​ർ 24, ഡി​സം​ബ​ർ ര​ണ്ട് തീ​യ​തി​ക​ളി​ലാ​യി അ​ര​ങ്ങേ​റും. 24ന് ​അ​ൽ​ഐ​ൻ ജൂ​നി​യേ​ഴ്​​സ് സ്കൂ​ളി​ൽ ഗ്രൂ​പ് ഇ​ന​ങ്ങ​ളാ​യ ബാ​ഡ്മി​ന്‍റ​ൺ, വോ​ളി​ബാ​ൾ, ബാ​സ്ക​റ്റ് ബാ​ൾ എ​ന്നി​വ​യി​ൽ പ്ര​ഗ​ല്ഭ ടീ​മു​ക​ൾ മാ​റ്റു​ര​ക്കും. ഡി​സം​ബ​ർ ര​ണ്ടി​ന്​ മെ​ഗാ സ്പോ​ർ​ട്സ് അ​ൽ​ഐ​ൻ ഇ​ക്യു​സ്ട്രി​യ​ൻ ഷൂ​ട്ടി​ങ് ക്ല​ബി​ൽ ന​ട​ക്കും.

54 ഇ​ന​ങ്ങ​ളി​ലാ​യി മൂ​വാ​യി​ര​ത്തി​ൽ​പ​രം കാ​യി​ക​താ​ര​ങ്ങ​ൾ മേ​ള​യു​ടെ ഭാ​ഗ​മാ​വും. വ​ർ​ണാ​ഭ​മാ​യ മാ​ർ​ച്ച്‌ പാ​സ്റ്റോ​​ടെ ന​ട​ക്കു​ന്ന ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങി​ൽ യു.​എ.​ഇ​യി​ലെ നി​ര​വ​ധി പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കും.

രാ​വി​ലെ ഒ​മ്പ​തു​മു​ത​ൽ രാ​ത്രി ഒ​മ്പ​തു​വ​രെ​യാ​ണ്​ പ​രി​പാ​ടി. ജൂ​നി​യ​ർ, സ​ബ് ജൂ​നി​യ​ർ, സീ​നി​യ​ർ വി​ഭാ​ഗ​ങ്ങ​ളി​ൽ ഫു​ട്ബാ​ൾ, ത്രോ ​ബാ​ൾ, റി​ലേ, വ​ടം​വ​ലി തു​ട​ങ്ങി നി​ര​വ​ധി ഗ്രൂ​പ് ഇ​ന​ങ്ങ​ളും 50ഓ​ളം വ്യ​ക്തി​ഗ​ത ഇ​ന​ങ്ങ​ളും സ്റ്റേ​ഡി​യ​ത്തി​ൽ അ​ര​ങ്ങു​ത​ക​ർ​ക്കും. സ്പോ​ർ​ട്സ് ഫെ​സ്റ്റി​വ​ലി​ന്‍റെ ലോ​ഗോ പ്ര​കാ​ശ​നം ശൈ​ഖ്​ ഡോ. ​മു​ഹ​മ്മ​ദ്‌ മു​സ​ല്ലം ബി​ൻ​ഹാം നി​ർ​വ​ഹി​ച്ചു. മ​ത്സ​ര​ങ്ങ​ളു​ടെ വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ൺ: 050 5735750, 050 5237142, 050 6437005.

Tags:    
News Summary - Blue Star Family Sports Festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.