ബാങ്ക് ഉദ്യോഗസ്ഥന്‍ ചമഞ്ഞു തട്ടിപ്പ്; വ്യവസായിക്ക് 98,000 ദിര്‍ഹം നഷ്ടമായി

റാസല്‍ഖൈമ: ബാങ്ക് ഉദ്യോഗസ്ഥന്‍ ചമഞ്ഞു നടത്തിയ തട്ടിപ്പില്‍  മംഗലാപുരം സ്വദേശിക്ക് നഷ്ടപ്പെട്ടത് 98,000 ദിര്‍ഹം. റാസല്‍ഖൈമയിലെ വ്യവസായിക്കാണ് പണം നഷ്ടമായത്. പ്രമുഖ ബാങ്കില്‍ നിന്നാണെന്ന് പറഞ്ഞ് മൊബൈലില്‍ വിളിച്ച് ക്രെഡിറ്റ് കാര്‍ഡ് വഴി ലക്ഷം ദിര്‍ഹം വായ്പ നല്‍കാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. നിലവിലെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും സ്റ്റേറ്റ്മെന്‍റും ആവശ്യപ്പെട്ടതനുസരിച്ച് നല്‍കിയ ശേഷം ബാങ്കില്‍ നിന്ന് വന്ന ‘ഉദ്യോഗസ്ഥ’ന്‍െറ പക്കല്‍ ബാങ്കിന്‍െറ പേരില്‍ വായ്പാ തുകക്കാനുപാതികമായ ഒരു ലക്ഷം ദിര്‍ഹത്തിന്‍െറ  ചെക്കും ആവശ്യമായ രേഖകളും നല്‍കുകയായിരുന്നു. ബാങ്കുദ്യോഗസ്ഥന്‍ എന്ന് പറഞ്ഞു വന്നയാള്‍ തന്നെയാണ് ചെക്ക് വാങ്ങി ബാങ്കിന്‍െറ പേരും തുകയും എഴുതി നല്‍കിയതെങ്കിലും പരിശോധിച്ച് ഉറപ്പ് വരുത്തിയ ശേഷം മാത്രമാണ ഒപ്പിട്ടതെന്ന് തട്ടിപ്പിനിരയായ ആള്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു.
മൊബൈല്‍ ഫോണില്‍ ഫോട്ടോ എടുത്താണ് ചെക്ക് നല്‍കിയത്. ബാങ്കില്‍ ഒരു ലക്ഷം ദിര്‍ഹം ബാക്കി വെക്കണമെന്നും വായ്പാ സംഖ്യ വന്ന ശേഷം മാത്രം നിലവിലെ തുക പിന്‍വലിച്ചാല്‍ മതിയെന്നും പറഞ്ഞതനുസരിച്ച് അത്രയും തുക ബാങ്കില്‍ ബാക്കിവെച്ചിരുന്നു. രണ്ടു ദിവസത്തിന് ശേഷം ബാങ്കില്‍ നിന്ന് 98,000 ദിര്‍ഹം പിന്‍വലിച്ചതായി സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് ബാങ്കില്‍ അന്വേഷിച്ചപ്പോഴാണ് ചതി ബോധ്യപ്പെട്ടത്.
ബാങ്കുകാരുടെ നിര്‍ദേശത്തെ തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. നല്‍കിയ ചെക്ക് പൊലീസ് അനുമതിയോടെ പരിശോധിച്ചപ്പോള്‍ ചെക്കും ഒപ്പും കൃത്യമായിരുന്നെങ്കിലും എഴുതിയ തുകയും  പേരും മാറ്റം ഉണ്ടായിരുന്നു. ബാങ്കിന്‍്റെ പേരിന്‍്റെ സ്ഥാനത്ത് വ്യക്തിയുടെ പേരും, ഒരു ലക്ഷം എന്നെഴുതിയത് 98,000 എന്നും ആണുണ്ടായിരുന്നത്. ഇത് മാജിക് പെന്‍ പോലുള്ളവകൊണ്ടു തിരുത്തിയതാണെന്ന് സംശയിക്കുന്നതായി അദ്ദേഹം പറഞ്ഞു. 
കഴിഞ്ഞ വര്‍ഷം ഉണ്ടായ ചില അനിഷ്ട സംഭവങ്ങളെ തുടര്‍ന്ന് ബിസിനസില്‍ സംഭവിച്ച നഷ്ടം കാരണം സാംമ്പത്തിക പ്രയാസം ഉള്ളതു കൊണ്ടാണ് മറ്റൊന്നും ചിന്തിക്കാതെ ഇത്തരം അബദ്ധത്തില്‍പ്പെട്ടതെന്നും സാമ്പത്തിക നഷ്ടത്തേക്കാള്‍ ഉണ്ടായ മാനനഷട്മാണ് തന്നെ പ്രയാസപ്പെടുത്തുന്നതെന്നും പേര് വെളിപ്പെടുത്തരുതെന്ന അഭ്യര്‍ഥനയില്‍ അദ്ദേഹം പറഞ്ഞു.  മറ്റാരും ഇത്തരം ചതിയില്‍പ്പെടാതിരിക്കാന്‍  മാത്രമാണ് ഈ സന്ദേശം ‘ഗള്‍ഫ് മാധ്യമ’ത്തോട് പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പൊലീസ് അന്വേഷണത്തില്‍ ബാങ്കില്‍ നിന്ന്പണം പിന്‍വലിച്ചത് ശ്രീലങ്കന്‍ സ്വദേശിയാണെന്നും നേരത്തെ ഇത്തരം തട്ടിപ്പുകള്‍ നടന്നതായും അറിയാന്‍ കഴിഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.