ശൈഖ് സുല്‍ത്താന്‍ ഗള്‍ഫിന്‍െറ സമ്പൂര്‍ണ ചരിത്രം രചിക്കുന്നു

ഷാര്‍ജ: ഗള്‍ഫിന്‍െറ സമ്പൂര്‍ണ ചരിത്രം യഥാര്‍ഥ്യമാക്കാനുള്ള തിരക്കിലാണ് യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമദ് ആല്‍ ഖാസിമി. ഏഴു വാല്യങ്ങളിലായി ഗള്‍ഫിന്‍െറ ആഴത്തിലുള്ള  ചരിത്രം കുറിക്കാനാണ് ശൈഖ് സുല്‍ത്താന്‍ തയ്യാറെടുക്കുന്നത്. 
ഒരു ബ്രിട്ടീഷുകാരന്‍ ഗള്‍ഫിനെക്കുറിച്ചുള്ള ചരിത്രം കുറിച്ചിട്ടുണ്ടെങ്കിലും അത് സമ്പൂര്‍ണമല്ല. ബ്രിട്ടിഷ് അധിനിവേശത്തിന്‍െറ കഥയിലൊതുങ്ങുന്നതാണ് ഇദ്ദേഹത്തിന്‍െറ പുസ്തകം.  വരും തലമുറക്ക് ഗള്‍ഫിന്‍െറ ചരിത്രം നഷ്ടപ്പെട്ടു കൂടാ എന്ന ദൃഢ നിശ്ചയമാണ് ഭരണപരമായ തിരക്കുകള്‍ക്കിടയിലും പുസ്തക രചനക്ക് സുല്‍ത്താനെ പ്രേരിപ്പിച്ച ഘടകം. 
5000 വര്‍ഷത്തെ കുടിയേറ്റ ചരിത്രമുള്ള എമിറേറ്റാണ് ഷാര്‍ജ. മധ്യപൂര്‍വദേശങ്ങളുടെ കൃത്യമായ ചരിത്രകാലഘട്ടം സത്യസന്ധമായി വിവരിക്കാനാണ് തന്‍െറ ശ്രമമെന്ന് സുല്‍ത്താന്‍ പറഞ്ഞു. 
അറബ് രാജ്യങ്ങളുടെ സാംസ്കാരിക തലസ്ഥാനത്തിന്‍െറ അമരക്കരാന്‍െറ നിരവധി പുസ്തകങ്ങളാണ് വിപണിയിലുള്ളത്. ലക്ഷകണക്കിന് വായനക്കാര്‍ അദ്ദേഹത്തിനുണ്ട്.  ഗള്‍ഫ് മേഖലയിലെ പോര്‍ച്ചുഗീസ് അധിനിവേഷം മുതല്‍ ഡച്ച്, തുര്‍ക്കി, ബ്രിട്ടിഷ് കാലഘട്ടം വരെ പുസ്തകം പ്രതിപാദിക്കും. ഈ കാലയളവിലെ ജനജീവിതവും ഭരണ രീതിയും പരിസ്തിഥിയുമായി ബന്ധപ്പെട്ട ആഴമേറിയ പഠനങ്ങളും പുസ്തകത്തിലുണ്ടാകും. ലണ്ടനില്‍ നടക്കുന്ന രാജ്യാന്തര പുസ്തക മേളയില്‍ സംബന്ധിക്കുന്നതിനിടയിലാണ് സുല്‍ത്താന്‍ തന്‍െറ രചനയെ കുറിച്ച് ഉള്ളുതുറന്നത്.  
ഇസ്ലാമിക,അറബി സംസ്കൃതിയും പാരമ്പര്യവും മുന്‍നിറുത്തിയായിരിക്കും തന്‍െറ രചന. മുമ്പ് എഴുതിയ പുസ്തകങ്ങളിലും ഇതേ രീതി തന്നെയാണ് ഉപയോഗിച്ചതെന്ന് അദ്ദേഹം പറഞ്ഞു. പഠന കാലത്ത് തന്നെ പുസ്തക വായനയിലും രചനയിലും ഷാര്‍ജ ഭരണാധികാരി മികവ് തെളിയിച്ചിട്ടുണ്ട്. മാധ്യമ രംഗത്തും പയറ്റി തെളിഞ്ഞു. നാടകം രചിക്കുകയും അഭിനയിക്കുകയും ചെയ്തു. ലോക ശ്രദ്ധ പിടിച്ച് പറ്റിയ ഷാര്‍ജ രാജ്യാന്തര പുസ്തകമേളയുടെ ശില്‍പ്പിയാണ് അദ്ദേഹം. 34 അധ്യായങ്ങളിലൂടെ പുസ്തക മേള കടന്ന് പോയത് ലക്ഷകണക്കിന് പുസ്തക പ്രമികളുടെ ആദരവ് ഏറ്റ് വാങ്ങിയിട്ടായിരുന്നു. 34 അധ്യായങ്ങളും വായനക്കാര്‍ക്കായി തുറന്നതും അദ്ദേഹമാണ്. കുട്ടികളില്‍ വായന ശീലം വളര്‍ത്തുന്നതിനായി കുട്ടികളുടെ വായനോത്സവവും ഷാര്‍ജയില്‍ നടക്കുന്നു. ഇതിന്‍െറ എട്ടാം അധ്യായനത്തിന് 20ന് തിരിതെളിയും. 
1998ല്‍ ഐക്യ അറബ് എമിറേറ്റുകളെ പ്രധിനിധീകരിച്ചുകൊണ്ട് ഷാര്‍ജ നഗരത്തെ അറബ് ലോകത്തിന്‍െറ സാംസ്കാരിക തലസ്ഥാനം ആയി യുനെസ്കോ പ്രഖ്യാപിക്കുകയുണ്ടായി. ഭരണാധികാരിയുടെ നേതൃത്വത്തില്‍ സാംസ്കാരികമായി ധാരാളം വികസനപ്രവര്‍ത്തനങ്ങള്‍ ഷാര്‍ജയില്‍ നടക്കുന്നുണ്ട്. 
മദ്യപാനത്തിന്‍ കര്‍ശന നിയന്ത്രണങ്ങളുള്ള ഷാര്‍ജ നഗരത്തെ 2015ല്‍ ലോകാരോഗ്യസംഘടന ആരോഗ്യനഗരമായി പ്രഖ്യാപിച്ചു. ഇസ്ലാമിക് രാജ്യങ്ങളുടെ സാംസ്കാരിക തലസ്ഥാനമെന്ന ഖ്യാതി 2014ല്‍ ഷാര്‍ജയെ തേടിവന്നു. അറബ് മേഖലയിലെ മാധ്യമ രംഗത്തെ തലസ്ഥാനവും ഷാര്‍ജയാണ്. ഷാര്‍ജയുടെ 18ാമത്തെ ഭരണാധികാരിയാണ് ശൈഖ് സുല്‍ത്താന്‍. 1939 ജുലൈ രണ്ടിനായിരുന്നു അദ്ദേഹത്തിന്‍െറ ജനനം. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.