അബൂദബി: അല്‍ഐന്‍-അബൂദബി ഹൈവേയിലെ ബനിയാസില്‍ ബനിയാസ് കോഓപറേറ്റീവ് സൊസൈറ്റി കെട്ടിടത്തിന് തീപിടിച്ച് മലയാളികളുടേതുള്‍പ്പടെ നിരവധി കടകള്‍ കത്തിനശിച്ചു. താഴെ നിലയില്‍ പ്രവര്‍ത്തിക്കുന്ന ബനിയാസ് കോഓപറേറ്റീവ് സൊസൈറ്റി പൂര്‍ണമായും അഗ്നിക്കിരയായി. മുകള്‍ നിലയില്‍ പ്രവര്‍ത്തിക്കുന്ന പണവിനിമയ സ്ഥാപനങ്ങള്‍, ഇലക്ട്രോണിക് കടകള്‍, സുഗന്ധദ്രവ്യ കടകള്‍, കളിപ്പാട്ട കടകള്‍ തുടങ്ങി നിരവധി കടകള്‍ക്കും തീപിടിത്തത്തില്‍ നാശനഷ്ടമുണ്ടായി. ബനിയാസിലെ പഴയകാല കെട്ടിടങ്ങളിലൊന്നിലാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തില്‍ ആളപായമില്ല.
ബുധനാഴ്ച വൈകുന്നേരം 4.30ടെയാണ് തീപിടിത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായി കരുതുന്നത്. എന്നാല്‍, ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ബനിയാസ് പൊലീസും അബൂദബി സിവില്‍ ഡിഫന്‍സ് അധികൃതരും കഠിന ശ്രമം നടത്തിയിട്ടും രാത്രി വൈകിയും തീയണക്കാന്‍ സാധിച്ചിരുന്നില്ല
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.