???? ???????? ????? ?????? ?????

ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ ട്രക്കുകള്‍ക്ക് പ്രത്യേക ലൈസന്‍സ് ഏര്‍പ്പെടുത്തും

അബൂദബി: ട്രക്കുകള്‍ക്ക് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ് ഉപയോഗിക്കണമെങ്കില്‍ പ്രത്യേക ലൈസന്‍സ് എടുക്കണമെന്ന നിബന്ധന വരുന്നു. 2017 മുതലാണ് ഈ നിയമം പ്രാബല്യത്തിലാക്കുകയെന്ന് അടിസ്ഥാന വികസന മന്ത്രിയും കര-ജല ഗതാഗത മാനേജ്മെന്‍റ് ഫെഡറല്‍ അതോറിറ്റി ചെയര്‍മാനുമായ ഡോ. അബ്ദുല്ല ബെല്‍ഹൈഫ് ആല്‍ നഈമി വ്യക്തമാക്കിയതായി ‘ഗള്‍ഫ് ടുഡേ’ റിപ്പോര്‍ട്ട് ചെയ്തു. 
ഇതു സംബന്ധിച്ച് ഈ വര്‍ഷം തുടക്കത്തില്‍ വിശദമായ പഠനം നടത്തിയതായും അതിന്‍െറ അടിസ്ഥാനത്തിലുള്ള ശിപാര്‍ശകള്‍ അംഗീകരിച്ചതായും മന്ത്രി പറഞ്ഞു. 
സുരക്ഷിതമായ ഗതാഗതത്തിനുള്ള ദേശീയ നയം നടപ്പാക്കുകയും റോഡപകടങ്ങളും അതു കാരണമായുള്ള മരണങ്ങളും കുറക്കുകയുമാണ് ഇതു കൊണ്ട് ലക്ഷ്യമാക്കുന്നത്. എല്ലാ പൗരന്മാരുടെയും താമസക്കാരുടെയും സന്ദര്‍ശകരുടെയും സുരക്ഷ ഉറപ്പാക്കാന്‍ യു.എ.ഇ ഉത്തരവാദപ്പെട്ടിരിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
ജി.സി.സി റെയില്‍വേ പദ്ധതി നവീകരണ പ്രവൃത്തികളും നടപ്പാക്കല്‍ സമയക്രമവും സംബന്ധിച്ച് 2016 ജൂണ്‍ 23ന് നടന്ന ജി.സി.സി രാജ്യങ്ങളിലെ ഗതാഗത-വാര്‍ത്താവിനിമയ മന്ത്രിമാരുടെ കമ്മിറ്റി യോഗത്തില്‍ തീരുമാനമെടുത്തിട്ടുണ്ടെന്നും നഈമി അറിയിച്ചു. 
പദ്ധതിയുടെ ഒന്നാം ഘട്ടം 2021 ഡിസംബര്‍ 31നും രണ്ടാം ഘട്ടം 2023 ഡിസംബര്‍ 31നും പൂര്‍ത്തിയാക്കും. പദ്ധതി നടപ്പാക്കുന്നതിന് അംഗ രാജ്യങ്ങള്‍ ആവശ്യമായ സാമ്പത്തിക സ്രോതസ്സുകള്‍ ഉറപ്പുവരുത്തുന്നതിനും തീരുമാനിച്ചിട്ടുണ്ട്.  റെയില്‍വേ സംവിധാനവും അതിന്‍െറ സാമ്പത്തിക ക്രമവും തീരുമാനിക്കുന്നതിന് ഫെഡറല്‍ നിയമം കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.