ഫുജൈറ: ഭര്‍ത്താവിന്‍െറ സംഭാഷണം ചോര്‍ത്താന്‍ വാഹനത്തില്‍ രഹസ്യമായി ഉപകരണം നിക്ഷേപിച്ച ഭാര്യ കുറ്റക്കാരിയാണെന്ന് ഫുജൈറ കോടതി വിധിച്ചു. ശിക്ഷയായി 3000 ദിര്‍ഹം കോടതി പിഴയിട്ടു.
ഭാര്യക്കെതിരെ ഭര്‍ത്താവ് സിറ്റി പോലീസില്‍ നല്‍കിയ പരാതിക്കൊടുവിലാണ് കോടതി വിധി. സംഭാഷണം ചോര്‍ത്തുന്ന ഉപകരണം ഘടിപ്പിച്ച ശേഷം ഭാര്യ അവരുടെ മൊബൈല്‍ ഫോണ്‍ തന്‍െറ കാറില്‍ ഉപേക്ഷിച്ചുവെന്നാണ് ഇയാള്‍ ഉന്നയിച്ച പരാതി. യാദൃശ്ചികമായാണത്രെ ഭാര്യയുടെ മൊബൈല്‍ ഫോണ്‍ ഇയാള്‍ സ്വന്തം കാറിനകത്ത് കണ്ടത്തെിയത്.
ഭാര്യയുമായി പിണക്കത്തിലാണെന്നും ഇരുവര്‍ക്കുമിടയിലുള്ള തര്‍ക്കം കുടുംബ കോടതിയില്‍ നില നില്‍ക്കുന്നതാകാം ഈ കൃത്യത്തിന് ഭാര്യയെ പ്രേരിപ്പിച്ചതെന്നും ഇയാള്‍ പൊലീസില്‍ മൊഴി നല്‍കി. ചോദ്യം ചെയ്യലില്‍ ഫോണ്‍ തന്‍േറതെന്ന് സമ്മതിച്ച ഭാര്യ വിവരം ചോര്‍ത്തിയെന്ന കുറ്റം നിഷേധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.