അപകടത്തില്‍ പരിക്കേറ്റ യുവതിയും ഗര്‍ഭസ്ഥശിശുവും മരിച്ചു; ഡോക്ടര്‍ കുറ്റക്കാരനെന്ന് സുപ്രീംകോടതി

അബൂദബി: റോഡപകടത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയും ഗര്‍ഭസ്ഥശിശുവും മരിച്ച സംഭവത്തില്‍ അത്യാഹിത വിഭാഗത്തിലെ ഡോക്ടര്‍ കുറ്റക്കാരനെന്ന് സുപ്രീംകോടതി വിധിച്ചു. അതേസമയം സ്ത്രീയുടെയും ഗര്‍ഭസ്ഥശിശുവിന്‍െറയും അനന്തരാവകാശികള്‍ക്ക് ഡോക്ടര്‍ നഷ്ടപരിഹാരം നല്‍കേണ്ടതില്ളെന്നും കോടതി ഉത്തരവിട്ടു. സംഭവവുമായി ബന്ധപ്പെട്ട മറ്റൊരു കേസില്‍ വിധി വന്നതിനാലാണിത്. കീഴ്കോടതികളുടെ വിധിക്കെതിരെ ഡോക്ടര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹരജിയിലാണ് ഇയാള്‍ കുറ്റക്കാരനാണെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.
റോഡപകടത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പ്രതിയായ ഡോക്ടറും മറ്റു ചില ഡോക്ടര്‍മാരും ജീവനക്കാരും വീഴ്ച വരുത്തിയതിനാല്‍ ഗര്‍ഭിണിയായ സ്ത്രീ മരിച്ചുവെന്നാണ് പ്രോസിക്യൂഷന്‍ ചുമത്തിയ കുറ്റം. അംഗീകൃതവും ഗുണനിലവാരവുമുള്ളതുമായ ആതുരസേവന മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് സ്ത്രീയെ പരിചരിച്ചതെന്ന് ഹയര്‍ കമ്മിറ്റി ഫോര്‍ മെഡിക്കല്‍ റെസ്പോണ്‍സിബിലിറ്റി കണ്ടത്തെിയിരുന്നു. രോഗ നിര്‍ണയത്തിലെ കാലതാമസവും മരണത്തിനിടയാക്കി. വയറ്റില്‍ വേദന അനുഭവപ്പെടുന്നുവെന്ന് അറിയിച്ച സ്ത്രീയെ ഗൈനക്കോളജി വിഭാഗത്തിലേക്ക് രണ്ടു പ്രാവശ്യം അയക്കുന്നതിന് പകരം അടിയന്തരമായി സര്‍ജനെ വിളിച്ചുവരുത്തുകയായിരുന്നു വേണ്ടത്. മാതാവിന്‍െറ ആരോഗ്യനില വഷളായതിനാല്‍ പ്രസവത്തിന് മുമ്പ് തന്നെ ഗര്‍ഭസ്ഥ ശിശു മരണപ്പെട്ടു. അത്യാഹിത വിഭാഗത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറും ഗൈനക്കോളജി വിഭാഗത്തിലേക്ക് അയച്ച ഡോക്ടര്‍മാരുമാണ് ശിശുവിന്‍െറ മരണത്തിന് പൂര്‍ണ ഉത്തരവാദികള്‍. 
കീഴ്കോടതി ഡോക്ടര്‍ക്ക് 30,000 ദിര്‍ഹം പിഴയിട്ടു. അപ്പീല്‍ കോടതി പിഴ 10,000  ദിര്‍ഹമായി കുറക്കുകയും അനന്തരാവകാശികള്‍ക്ക് നഷ്ടപരിഹാര തുകയുടെ 20 ശതമാനം നല്‍കാനും വിധിച്ചു. കോടതി വിധിക്കെതിരെ ഡോക്ടര്‍ യു.എ.ഇ സുപ്രീംകോടതിയെ സമീപിച്ചു. താന്‍ നിരപരാധിയാണെന്ന ഡോക്ടറുടെ വാദം നിരാകരിച്ച സുപ്രീംകോടതി ഇയാള്‍ പിഴ അടക്കണമെന്ന് വിധിച്ചു. നഷ്ടപരിഹാര തുക നല്‍കേണ്ടതില്ളെന്നും ഉത്തരവിട്ടു.  
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.