ഷാര്‍ജ: ഷാര്‍ജ വ്യവസായ മേഖലയിലെ ഗുദാമുകള്‍ കുത്തിത്തുറന്ന് മോഷണം പതിവാക്കിയ നാല് പാകിസ്താനികളെ ഷാര്‍ജ പൊലീസ് പിടികൂടി. ചെമ്പ് കമ്പികളും വിലകൂടിയ ഇലക്ട്രോണിക്സ് സാമഗ്രികളും വയറുകളുമാണ് സംഘം മോഷ്ടിച്ചിരുന്നത്. നിരവധി പരാതികളാണ് ഇതുമായി ബന്ധപ്പെട്ട് വ്യവസായ മേഖല പൊലീസ് സ്റ്റേഷനില്‍ ലഭിച്ചത്. തുടര്‍ന്ന് നടത്തിയ പഴുതടച്ച അന്വേഷണത്തിലാണ് പ്രതികള്‍ അകപ്പെട്ടത്. ഇവരെ കോടതിയില്‍ ഹാജരാക്കി.
ഇവരുടെ താമസ സ്ഥലത്ത് നടത്തിയ പരിശോധനയില്‍ നിരവധി മോഷണ മുതലുകള്‍ കണ്ടത്തെി. നിരവധിയിടങ്ങളില്‍ മോഷണം നടത്തിയെന്ന് പ്രതികള്‍ സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
സ്ഥാപനങ്ങളില്‍ കാവല്ക്കാരെ ഏര്‍പ്പെടുത്തണമെന്നും സുരക്ഷാകാമറകള്‍ സ്ഥാപിക്കണമെന്നും പൊലീസ് ഉടമകളോട് ഉണര്‍ത്തി. വ്യവസായ മേഖല കേന്ദ്രീകരിച്ച് 24 മണിക്കൂറും പൊലീസ് റോന്തുചുറ്റുന്നുണ്ട്. രഹസ്യാന്വേഷണ വിഭാഗങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.