അബൂദബി: കളിക്കിടെ സുരക്ഷാജീവനക്കാരനെ കൈയേറ്റം ചെയ്തതിന് അബൂദബി കോടതി ശിക്ഷിച്ച മൂന്ന് ഈജിപ്ഷ്യന്‍ ഫുട്ബാള്‍ താരങ്ങള്‍ക്കും മാപ്പ് നല്കി യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല് നഹ്യാന്.
യു.എ.ഇയും ഈജിപ്തും തമ്മിലെ സാഹോദര്യബന്ധം കണക്കിലെടുത്താണ് നടപടിയെന്ന് അദ്ദേഹം വ്യക്തമാക്കി. ഒക്ടോബര്‍ 20ന് അബൂദബിയില്‍ നടന്ന ഈജിപ്ഷ്യന്‍ സൂപ്പര്‍ കപ്പ് സെമി ഫൈനല്‍ മത്സരത്തിനിടെയായിരുന്നു സംഭവം.
ഈജിപ്ഷ്യന്‍ സമാലിക് ക്ലബ് താരങ്ങളായ നബീല്‍ ഇമാദ് ഡോംഗ, മുസ്തഫ ഷലാബി, ഫുട്ബാള്‍ ടീം ഡയറക്ടര്‍ അബ്ദുല്‍ വാഹിദ് എല്‍ സായിദ് എന്നിവരെയാണ് അബൂദബി കോടതി ഒരു മാസത്തെ തടവിനും രണ്ടുലക്ഷം ദിര്‍ഹം വീതം പിഴക്കും കഴിഞ്ഞ ദിവസം ശിക്ഷിച്ചത്.അക്രമത്തിന് ഇരയാക്കപ്പെട്ടവരുടെ മൊഴികളും സി.സി.ടി.വി ദൃശ്യങ്ങളും കണക്കിലെടുത്താണ് കോടതി മൂവരെയും ശിക്ഷിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.