ഷാർജ: പരിസ്ഥിതി സൗഹൃദ ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി എമിറേറ്റിൽ 10 ഇലക്ട്രിക് ബസുകൾ നിരത്തിലിറക്കി ഷാർജ റോഡ് ഗതാഗത അതോറിറ്റി (എസ്.ആർ.ടി.എ). ഷാർജ-ദുബൈ ഇന്റർസിറ്റി സേവനങ്ങൾക്കാണ് ഇലക്ട്രിക് ബസുകൾ ഉപയോഗിക്കുക.
യു.എ.ഇയുടെ ക്ലൈമറ്റ് ന്യൂട്രാലിറ്റി 2050 എന്ന ലക്ഷ്യങ്ങൾക്കനുസൃതമായാണ് ഇലക്ട്രിക് ബസുകൾ വ്യാപിപ്പിക്കാനുള്ള തീരുമാനം. യാത്രക്കാർക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ സേവനം നൽകാനാണ് ഹരിത ബസുകൾ ലക്ഷ്യമിടുന്നത്. അൽ ഹംരിയ, ദുബൈ, ചില ഉൾപ്രദേശങ്ങൾ എന്നിവയെ ബന്ധിപ്പിച്ചായിരിക്കും സർവിസ് നടത്തുകയെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.