ഫുജൈറയില്‍ ഭൂകമ്പം; നാശനഷ്ടമില്ല 

ഫുജൈറ: ഫുജൈറയില്‍ ചൊവ്വാഴ്ച രാവിലെ ഭൂകമ്പം അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ 2.8 രേഖപ്പെടുത്തിയ ഭൂകമ്പത്തിന്‍െറ പ്രഭവകേന്ദ്രം ഒമാന്‍ ഉള്‍ക്കടലാണ്. നാശനഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാവിലെ 10.58ഓടെയാണ് ഫുജൈറയുടെ വിവിധ ഭാഗങ്ങളില്‍ ഭൂകമ്പമുണ്ടായത്. ചെറിയ കുലുക്കം അനുഭവപ്പെട്ടതായി ഇവിടുത്തെ താമസക്കാര്‍ പറഞ്ഞു. എന്നാല്‍ പലരും ഭൂകമ്പമാണെന്ന് തിരിച്ചറിഞ്ഞില്ല. വലിയ വാഹനങ്ങള്‍ പോകുമ്പോഴുണ്ടാകുന്ന കമ്പനമാണെന്നാണ് കരുതിയത്. മാധ്യമങ്ങളില്‍ വാര്‍ത്ത കണ്ടപ്പോഴാണ് ഭൂകമ്പമാണുണ്ടായതെന്നറിയുന്നത്. 30 സെക്കന്‍റ് നീണ്ട ഭൂകമ്പമാണുണ്ടായതെന്ന് നാഷണല്‍ സെന്‍റര്‍ ഫോര്‍ മീറ്ററോളജി ആന്‍ഡ് സീസ്മോളജി മേധാവി ഖമീസ് അല്‍ ശംസി പറഞ്ഞു. ഫുജൈറ തീരത്തുനിന്ന് 11 കിലോമീറ്റര്‍ അകലെ ഒമാന്‍ ഉള്‍ക്കടലില്‍ നാല് കിലോമീറ്റര്‍ ആഴത്തിലാണ് പ്രഭവ കേന്ദ്രം. രണ്ടോ മൂന്നോ വര്‍ഷം കൂടുമ്പോള്‍ ഇത്തരം ചെറുചലനങ്ങള്‍  ഉണ്ടാകാറുണ്ട്. 2013ലും 30 സെക്കന്‍ഡ് നീണ്ട ഭൂകമ്പം ഈ പ്രദേശത്തുണ്ടായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.