ദുബൈ: തന്‍െറ കീഴിലുള്ള തൊഴിലാളി മറ്റൊരാളുടെ കീഴില്‍ ജോലി ചെയ്ത കേസില്‍ സ്പോണ്‍സറെ കുറ്റമുക്തനാക്കിയ കീഴ് കോടതി വിധി പരമോന്നത കസാഷന്‍ കോടതി റദ്ദാക്കി.
തന്‍െറ കീഴിലുള്ള തൊഴിലാളി ഓടിപ്പോയ വിവരം തൊഴില്‍ മന്ത്രാലത്തെ അറിയിച്ചത് കൊണ്ട് സ്പോണ്‍സര്‍ കുറ്റമുക്തനാകുകയില്ല എന്ന് കോടതി അഭിപ്രായപ്പെട്ടു. പോലീസ് സ്റ്റേഷനിലോ എമിഗ്രേഷന്‍ വകുപ്പിലോ അറിയിക്കണമെന്നതാണ് നിയമമെന്നും കോടതി പറഞ്ഞു.
നിയമം ലംഘിച്ചു മറ്റൊരാളുടെ കീഴില്‍ തൊഴിലാളി പണിയെടുത്തതിനെ തുടര്‍ന്നാണ് പബ്ളിക് പ്രോസിക്യൂഷന്‍ തൊഴിലാളിയുടെ സ്പോണ്‍സറിനെതിരെ കുറ്റം ചുമത്തിയത്. കീഴ് കോടതി ഇയാളെ നിരപരാധിയെന്നു കണ്ടു വെറുത വിട്ടിരുന്നു. ഇതിനെതിരെ പബ്ളിക് പ്രോസിക്യൂഷന്‍ അപ്പീല്‍ കോടതിയെ സമീപിച്ചു.
പബ്ളിക് പ്രോസിക്യൂഷന്‍റെ ആവശ്യം തള്ളിയ അപ്പീല്‍ കോടതി കീഴ് കോടതിയുടെ വിധി ശരി വെച്ച് ഇയാളെ വെറുതെ വിടുകയായിരുന്നു.
തുടര്‍ന്ന് അപ്പീല്‍ കോടതി വിധിക്കെതിരെ പബ്ളിക് പ്രോസിക്യൂഷന്‍ പരമോന്നത കോടതിയെ സമീപിക്കുകയായിരുന്നു.
തൊഴില്‍ മന്ത്രാലത്തില്‍ അറിയിച്ചതിന്‍െറ അടിസ്ഥാനത്തില്‍ പ്രതിയെ വെറുതെ വിട്ട നടപടി ശരിയല്ളെന്നും വിദേശികളുടെ താമസ വിസ നിയമ പ്രകാരം എമിഗ്രേഷന്‍ വകുപ്പിലോ അടുത്തുള്ള പൊലീസ് സറ്റേഷനിലോ ആയിരിക്കണം തൊഴിലാളി ഓടിപ്പോയ വിവരം അറിയിക്കേണ്ടിയിരുന്നതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
പബ്ളിക് പ്രോസിക്യൂഷന്‍റെ വാദം സ്വീകരിച്ച കോടതി തൊഴിലാളി ഓടിപ്പോകുന്ന അവസരത്തില്‍ 1973 ലെ ഫെഡറല്‍ നിയമം ആറു പ്രകാരമുള്ള അധികൃതരെ മൂന്ന് മാസത്തിനകം അറിയിച്ചാല്‍ മാത്രമാണ് കുറ്റവിമുക്തനാവുക എന്ന് നിരീക്ഷിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.