?????????? ??????? ????????????????? ??????????

ഷാര്‍ജയിലെ വൈദ്യുത  ഉപനിലയത്തില്‍ തീപിടിത്തം

ഷാര്‍ജ: അല്‍ മജാസ് രണ്ടിലെ കിങ് ഫൈസല്‍ റോഡിന് സമീപത്ത് പ്രവര്‍ത്തിക്കുന്ന ഷാര്‍ജ ജല-വൈദ്യുത വിഭാഗത്തിന്‍െറ (സേവ) ഉപനിലയത്തില്‍ തീപിടിത്തം. തിങ്കളാഴ്ച രാവിലെയായിരുന്നു അപകടം. കാരണം അറിവായിട്ടില്ല. ആളപായമില്ല എന്ന് സേവ അധികൃതര്‍ പറഞ്ഞു. 
സിവില്‍ഡിഫന്‍സ് എത്തിയാണ് തീ അണച്ചത്. പുകപടലങ്ങള്‍ ഏറെ നേരമുണ്ടായിരുന്നെങ്കിലും തീ ഒരു മണിക്കൂറിനുള്ളില്‍ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചതായി അധികൃതര്‍ പറഞ്ഞു. കറുത്ത കട്ടിപ്പുക ആകാശത്തേക്ക് തീതുപ്പി ഉയര്‍ന്നത് പരിഭ്രാന്തി സൃഷ്ടിച്ചു.
അപകടത്തെ തുടര്‍ന്ന് സമീപത്തെ റോഡുകളില്‍ അനുഭവപ്പെട്ട തിരക്ക് പൊലീസത്തെി പരിഹരിച്ചു. തീ കത്തുന്നത് കാണാന്‍ ചിലര്‍ വാഹനങ്ങള്‍ നിര്‍ത്തിയതാണ് തിരക്കിന് കാരണമായത്. ഉപനിലയത്തിലെ രണ്ട് ട്രാന്‍സ്ഫോര്‍മറുകളും സുരക്ഷിതമാണ്. എന്നാല്‍ തീപിടിത്തത്തെ തുടര്‍ന്ന് ഇവിടെ നിന്നുള്ള വൈദ്യുതി വിതരണം രണ്ട് മണിക്കൂറിലേറെ നിലച്ചത് സമീപവാസികളെയും കച്ചവടക്കാരെയും പ്രയാസത്തിലാക്കി.  
കടുത്ത ചൂടാണ് വില്ലനായത്. ബഹുനില കെട്ടിടങ്ങളുടെ മുകള്‍ നിലകളില്‍ താമസിക്കുന്നവര്‍ താഴെ ഇറങ്ങാന്‍ ഏറെ പ്രയാസപ്പെട്ടു. 
എന്നാല്‍ വന്‍ അപകടം ഒഴിഞ്ഞുപോയ സമാധാനത്തിലാണ് ഇവിടെയുള്ളവര്‍. രണ്ട് മണിക്കൂറിന് ശേഷം ഉപനിലയത്തില്‍ നിന്നുള്ള വൈദ്യുതി വിതരണം പുനരാരംഭിച്ചതായി സേവ വൃത്തങ്ങളഅ് പറഞ്ഞു. തീപിടിച്ച ഉപനിലയത്തിന് സമീപം നിരവധി കെട്ടിടങ്ങളുണ്ട്. തൊട്ട് തൊട്ടില്ല എന്ന മട്ടിലാണ് ഇവിടെ കെട്ടിടങ്ങള്‍ നില്‍ക്കുന്നത്. 
എന്നാല്‍ തീയണക്കാനത്തെിയ സിവില്‍ഡിഫന്‍സ് ഈ ഭാഗത്തേക്ക് തീ പടരുന്നത് ഒഴിവാക്കാന്‍ തുടക്കത്തില്‍ കാണിച്ച ജാഗ്രതയാണ് പ്രദേശത്തെ സമാധാനപ്പെടുത്തിയത്. തീ കണ്ട ഉടനെ തന്നെ കെട്ടിടങ്ങളില്‍ താമസിക്കുന്നവര്‍ താഴെ ഇറങ്ങി സുരക്ഷ ഉറപ്പ് വരുത്തിയിരുന്നു. പ്രദേശത്തെ അപകട സാധ്യത കണക്കിലെടുത്ത് ആംബുലന്‍സ്, പാരാമെഡിക്കല്‍ വിഭാഗങ്ങളും എത്തിയിരുന്നു. പ്രദേശത്ത് ഷാര്‍ജ പൊലീസ് നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.