റാസല്‍ഖൈമ: അസാധാരണ സാഹചര്യങ്ങളിൽ പ്രതികരണം വേഗത്തിലാക്കുന്നതിനും സമൂഹത്തിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും നൂതന സാങ്കേതികതയില്‍ പ്രവര്‍ത്തിക്കുന്ന ഡ്രോണ്‍ അവതരിപ്പിച്ച് റാക് പൊലീസ്. 40 കി.ഗ്രാം ഭാരം വഹിക്കാന്‍ കഴിയുന്ന ബോക്സ് കൂടി ഉള്‍പ്പെടുന്നതാണ് ആധുനിക ഫ്ലൈകാച്ചര്‍ -30 ഡ്രോണ്‍.
ഇത് വിവിധ പ്രതിസന്ധി ഘട്ടങ്ങളില്‍ മുതൽക്കൂട്ടാകുമെന്ന് റാക് പൊലീസ് മേധാവി മേജര്‍ ജനറല്‍ അലി അബ്ദുല്ല അല്വാന് അല്‍ നുഐമി പറഞ്ഞു. ഡ്രോണിലെ ‘ഓട്ടോമേറ്റഡ് വിഞ്ച്’ സംവിധാനം ദുരന്ത -അപകട സ്ഥലങ്ങളിലും മലയോര മേഖലകളിലും രക്ഷാ പ്രവര്‍ത്തനങ്ങള്‍ എളുപ്പത്തിലാക്കാന്‍ സഹായിക്കും. കുറഞ്ഞ സമയത്തിനുള്ളില്‍ സമുദ്ര മേഖലകളില്‍ ഇടപെടാനും ആവശ്യമായ പ്രഥമ ശുശ്രൂഷകള്‍ നല്‍കുന്നതിനും ഡ്രോണിനൊപ്പം ഭാരം വഹിക്കാന്‍ കഴിയുന്ന ബോക്സ് സംവിധാനത്തിലൂടെ കഴിയും.
എല്ലാ ദിശകളില്‍ നിന്നുമുള്ള ഫോട്ടോകളും വിഡിയോകളും എടുക്കുന്നതിനും ഈവന്റ് ഓപറേറ്റിങ് റൂമുമായി ബന്ധിപ്പിക്കുന്നതിനും സഹായിക്കുന്ന നിരവധി പ്രഫഷനല്‍ കാമറകള്‍ വഹിക്കുന്നതാണ് അത്യാധുനിക ഡ്രോണെന്ന് അധികൃതര്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.