ദുബൈ: ബ്രേക് ഡൗൺ ആയ വാഹനങ്ങൾക്കായി അനുവദിച്ച മഞ്ഞവരക്കുള്ളിലൂടെ ഓവർടേക്കിങ് നടത്തിയ ഡ്രൈവർക്ക് ദുബൈ ട്രാഫിക് പൊലീസ് 1000 ദിർഹം പിഴചുമത്തി.
വാഹനം മഞ്ഞവര ലംഘിച്ച് ഓവർടേക്ക് ചെയ്യുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ ദുബൈ പൊലീസ് എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ചിട്ടുണ്ട്. ഇത്തരം നിയമ ലംഘനം നടത്തുന്നവർക്ക് പിഴ കൂടാതെ ലൈസൻസിൽ ആറ് ബ്ലാക് പോയന്റും ചുമത്തുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. അപകടം ഒഴിവാക്കാനായി ഡ്രൈവർമാർ ട്രാഫിക് നിയമങ്ങൾ പാലിക്കാൻ ശ്രമിക്കണം.
അടിയന്തര ഘട്ടങ്ങളിൽ ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങൾക്കും ബ്രേക്ക് ഡൗണായ വാഹനങ്ങൾക്കും ഉപയോഗിക്കാനുള്ളതാണ് മഞ്ഞവര ലൈൻ. മറ്റ് വാഹനങ്ങൾക്ക് ഇതുവഴി പ്രവേശനമോ ഓവർടേക്കിങ്ങോ അനുവദനീയമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.