ഭൂ​ച​ല​ന​ത്തി​ന്‍റെ പ്ര​ഭ​വ​സ്ഥാ​നം (ചു​വ​പ്പ്​ നി​റ​ത്തി​ൽ അ​ട​യാ​ള​പ്പെ​ടു​ത്തി​യ​ത്)

ദി​ബ്ബ​ക്കു​സ​മീ​പം ഒ​മാ​ൻ ക​ട​ലി​ൽ ചെ​റു ഭൂ​ച​ല​നം

ദു​ബൈ: യു.​എ.​ഇ​യി​ലെ ദി​ബ്ബ​ക്ക്​ സ​മീ​പം ഒ​മാ​ൻ ക​ട​ലി​ൽ ഭൂ​ച​ല​നം. റി​ക്ട​ർ സ്‌​കെ​യി​ലി​ൽ 3.0 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​നം ഉ​ണ്ടാ​യ​താ​യി നാ​ഷ​ന​ൽ സെൻറ​ർ ഓ​ഫ് മെ​റ്റീ​രി​യോ​ള​ജി​യാ​ണ് (എ​ൻ.​സി.​എം) വെ​ളി​പ്പെ​ടു​ത്തി​യ​ത്. യു.​എ.​ഇ സ​മ​യം ഉ​ച്ച 12.14നാ​ണ് ദി​ബ്ബ തീ​ര​ത്തി​ന് സ​മീ​പം ഭൂ​ച​ല​നം രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

അ​ഞ്ചു കി.​മീ​റ്റ​ർ പ​രി​ധി​യി​ൽ ഭൂ​ച​ല​ന​ത്തെ​തു​ട​ർ​ന്ന്​ താ​മ​സ​ക്കാ​ർ ചെ​റു പ്ര​ക​മ്പ​നം അ​നു​ഭ​വ​പ്പെ​ട്ടു. എ​ന്നാ​ൽ, യു.​എ.​ഇ​യി​ൽ ഭൂ​ച​ല​നം പ്ര​ത്യാ​ഘാ​ത​ങ്ങ​ളൊ​ന്നു​മു​ണ്ടാ​ക്കി​യി​ല്ലെ​ന്ന്​ എ​ൻ.​സി.​എം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

ചെ​റു​ഭൂ​ച​ല​ന​ങ്ങ​ൾ പ​ല​പ്പോ​ഴും ഈ ​മേ​ഖ​ല​യി​ൽ റി​പ്പോ​ർ​ട്ട്​ ചെ​യ്യ​പ്പെ​ടാ​റു​ണ്ട്. എ​ന്നാ​ൽ, ഇ​ത്​ അ​പ​ക​ട​ങ്ങ​ൾ​ക്ക്​ കാ​ര​ണ​മാ​കാ​റി​ല്ല. റി​ക്ട​ർ സ്കെ​യി​ലി​ൽ 2.8 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ചെ​റി​യ ഭൂ​ച​ല​നം ജൂ​ൺ എ​ട്ടി​ന് രാ​ത്രി 11.01ന് ​മ​സാ​ഫി​യി​ൽ രേ​ഖ​പ്പെ​ടു​ത്തി​രു​ന്നു. അ​തി​ന്​ മു​മ്പ്, മേ​യ് 29ന് ​ഒ​മാ​ൻ ക​ട​ലി​ൽ ഉ​ണ്ടാ​യ ചെ​റി​യ ഭൂ​ച​ല​ന​ത്തി​ൽ താ​മ​സ​ക്കാ​ർ​ക്ക്​ പ്ര​ക​മ്പ​നം അ​നു​ഭ​വ​പ്പെ​ടു​ക​യു​ണ്ടാ​യി.

പു​ല​ർ​ച്ച 12.12ന് ​റാ​സ​ൽ​ഖൈ​മ തീ​ര​ത്താ​ണ്​ 3.1 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​നം ഉ​ണ്ടാ​യ​ത്. ചെ​റു ഭൂ​ച​ല​ന​ങ്ങ​ളി​ൽ ഭ​യ​പ്പെ​ടാ​നി​ല്ലെ​ന്നും മേ​ഖ​ല​യി​ൽ ഭൂ​ക​മ്പ സാ​ധ്യ​ത​യി​ല്ലെ​ന്നു​മാ​ണ്​ ഭൗ​മ​ശാ​സ്ത്ര വി​ദ​ഗ്​​ധ​ർ അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​ത്.

Tags:    
News Summary - Minor earthquake in Gulf of Oman near Dibba

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.