ദുബൈ: വിവാഹ മോചനത്തെ തുടര്‍ന്ന് കോടതി വിധിച്ച നഷ്ടപരിഹാരം നല്‍കുന്നില്ളെന്ന് മുന്‍ ഭര്‍ത്താവിനെതിരെ തലശ്ശേരി സ്വദേശിനിയുടെ പരാതി. കണ്ണൂര്‍ കൂത്തുപറമ്പ് പാതിരിയാട് കോയിലോട് സ്വദേശി ആയിശ മന്‍സിലില്‍ ഹാരിസിനെതിരെയാണ് മുന്‍ ഭാര്യ നസീമയുടെ പരാതി. നീതി തേടി മുഖ്യമന്ത്രിക്ക് കത്തയക്കാനുള്ള ഒരുക്കത്തിലാണ് നസീമ.
1990 സെപ്റ്റംബര്‍ ഒമ്പതിനാണ് ഇരുവരും വിവാഹിതരായത്. വര്‍ഷങ്ങളായി ദുബൈയിലായിരുന്നു താമസം. ഹാരിസിന് ദുബൈയില്‍ റസ്റ്റോറന്‍റ് ബിസിനസായിരുന്നു. ഇതിനിടെ നസീമ അറിയാതെ ഹാരിസ് രണ്ട് വിവാഹങ്ങള്‍ കൂടി കഴിച്ചു. തുടര്‍ന്ന് 2013ല്‍ നസീമ ദുബൈ കോടതിയില്‍ വിവാഹമോചന ഹരജി നല്‍കി.
വിവാഹമോചനം അനുവദിച്ച് 2014ല്‍ കോടതി ഉത്തരവിട്ടു. നാല് പെണ്‍കുട്ടികളാണ് ദമ്പതികള്‍ക്കുള്ളത്. ഇവര്‍ക്ക് 10,000 ദിര്‍ഹം വീതം പ്രതിമാസം ചെലവിന് നല്‍കണമെന്നും കോടതി ഉത്തരവിലുണ്ട്. വിധിക്കെതിരെ ഹാരിസ് അപ്പീല്‍ സമര്‍പ്പിച്ചു. അപ്പീല്‍ തള്ളിയ കോടതി മുന്‍ വിധി ശരിവെച്ചു. എന്നാല്‍ പണം നല്‍കാന്‍ ഹാരിസ് തയാറാകാതിരുന്നതിനെ തുടര്‍ന്ന് കോടതി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഇതിനിടെ നാട്ടിലേക്ക് കടന്ന ഹാരിസ് ഇപ്പോഴും അവിടെയാണുള്ളതെന്ന് നസീമ പറയുന്നു.
വിവാഹപ്രായമത്തെിയ മൂത്ത പെണ്‍കുട്ടി ജോലിക്ക് പോയാണ് ഇപ്പോള്‍ കുടുംബം കഴിയുന്നത്. മറ്റ് മൂന്ന് പെണ്‍കുട്ടികള്‍ പഠിക്കുകയാണ്. ഇവരുടെ ഫീസടക്കാന്‍ പോലും വഴിയില്ലാതെ വിഷമിക്കുകയാണ് താനെന്ന് നസീമ പറഞ്ഞു. ഹാരിസില്‍ നിന്ന് പണം ഈടാക്കാന്‍ സഹായം തേടി പലരെയും സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. മുഖ്യമന്ത്രിക്ക് പരാതി നല്‍കിയാല്‍ തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് നസീമ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.