ഉബൈദ വധക്കേസ്  വിചാരണ: കോടതിയില്‍ നാടകീയ രംഗങ്ങള്‍ 

ദുബൈ: ഷാര്‍ജയിലെ എട്ടുവയസ്സുകാരന്‍ ഉബൈദ പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസിന്‍െറ വിചാരണാ വേളയില്‍ ദുബൈ കോടതിയില്‍ നാടകീയ രംഗങ്ങള്‍. പ്രതിക്കെതിരെ ആക്രോശിക്കുകയും ശാപവാക്കുകള്‍ ചൊരിയുകയും ചെയ്ത ഉബൈദയുടെ പിതാവ് ജോര്‍ഡന്‍ സ്വദേശി ഇബ്രാഹിം അല്‍ അഖ്റബവിയെ കോടതി മുറിയില്‍ നിന്ന് പുറത്താക്കി. ഉബൈദ കൊല്ലപ്പെട്ടതെങ്ങനെയെന്ന് സാക്ഷികള്‍ കോടതിയില്‍ വിവരിക്കുമ്പോഴാണ് പിതാവിന്‍െറ നിയന്ത്രണം വിട്ടത്. തുടര്‍ന്ന് രഹസ്യ വിചാരണക്ക് പ്രതിയുടെ അഭിഭാഷകന്‍ കോടതിയുടെ അനുമതി തേടി. ഉബൈദയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടറുടെ സാക്ഷി വിസ്താരമാണ് തിങ്കളാഴ്ച കോടതിയില്‍ ആദ്യം നടന്നത്. 
പ്രതിയുടെ പീഡനം ചെറുക്കാന്‍ ശ്രമിച്ചതിന്‍െറ അടയാളങ്ങള്‍ മൃതദേഹത്തില്‍ ഉണ്ടായിരുന്നതായി ഡോക്ടര്‍ പറഞ്ഞു. ധരിച്ചിരുന്ന ഷര്‍ട്ടും കീറിയിരുന്നു. ലൈംഗിക പീഡനത്തിന്‍െറ അടയാളങ്ങളും മൃതദേഹത്തില്‍ പ്രകടമായിരുന്നുവെന്ന് ഡോക്ടര്‍ വിശദീകരിച്ചു. 
കേസ് അന്വേഷണ സംഘത്തില്‍ അംഗമായിരുന്ന പൊലീസ് ഓഫിസറുടെ സാക്ഷി വിസ്താരവും നടന്നു. 
കനത്തസുരക്ഷയോടെയാണ് പ്രതിയെ കോടതിയില്‍ ഹാജരാക്കിയത്. കേസിന്‍െറ അടുത്ത വിചാരണ ആഗസ്റ്റ് ഒന്നിന് നടക്കും. 
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.