മുഴുവന്‍ ദേശീയപാതകളിലും ചുങ്കം  ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

ദുബൈ: യു.എ.ഇയിലെ മുഴുവന്‍ ദേശീയപാതകളിലും ചുങ്കം ഏര്‍പ്പെടുത്താന്‍ കര- ജലഗതാഗത ഫെഡറല്‍ അതോറിറ്റി നിര്‍ദേശം മുന്നോട്ടുവെച്ചു. ഫെഡറല്‍ സര്‍ക്കാറിന് കീഴിലെ റോഡുകളില്‍ അനുഭവപ്പെടുന്ന തിരക്ക് നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ടാണ് നിര്‍ദേശം. നിലവില്‍ ദുബൈയിലെ റോഡുകളില്‍ മാത്രമാണ് സാലിക് എന്ന പേരില്‍ ചുങ്കം നിലവിലുള്ളത്. 
ഗതാഗതമേഖലയില്‍ നടത്തേണ്ട പുതിയ നിയമനിര്‍മാണങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞദിവസം കര- ജലഗതാഗത ഫെഡറല്‍ അതോറിറ്റി നടത്തിയ ശില്‍പശാലയില്‍ ചുങ്കമടക്കം 34 പരിഷ്കരണ നിര്‍ദേശങ്ങള്‍ സര്‍ക്കാറിന് മുന്നിലത്തെിയിട്ടുണ്ട്. 2007 ലാണ് ദുബൈയില്‍ സാലിക് എന്ന പേരില്‍ ചുങ്കം ആരംഭിച്ചത്. ദുബൈയിലെ റോഡുകളില്‍ ആറിടങ്ങളില്‍ ഇത്തരം ഓട്ടോമാറ്റിക് ടോള്‍ ഗേറ്റുകളില്‍ വാഹനങ്ങളില്‍ നിന്ന് ചുങ്കം ഈടാക്കുന്നുണ്ട്. ഗതാഗത കുരുക്ക് യാത്രക്കാര്‍ക്ക് മാത്രമല്ല, രാജ്യത്തിനും പൊതുനഷ്ടമുണ്ടാക്കുന്നുണ്ടെന്നാണ് കണക്ക്. ഗതാഗത കുരുക്ക് മൂലമുണ്ടാകുന്ന സമയനഷ്ടം, ഇന്ധനനഷ്ടം എന്നിവ കണക്കാക്കുമ്പോള്‍ ദുബൈക്ക് കിലോമീറ്ററിന് 77 ലക്ഷത്തിലേറെ ദിര്‍ഹം വര്‍ഷത്തില്‍ പൊതുനഷ്ടമുണ്ടാകുന്നുണ്ടത്രെ. ഈ നഷ്ടം പരിഹരിക്കാന്‍ ചുങ്കത്തിന് കഴിയുമെന്നാണ് വിലയിരുത്തല്‍. അന്താരാഷ്ട്ര ഗതാഗത രംഗത്തെ നിരീക്ഷിക്കുന്നതിന് ദേശീയ ബോര്‍ഡ് രൂപവത്കരിക്കാനും അതോറിറ്റി നിര്‍ദേശം മുന്നോട്ടുവെച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.