ദുബൈ: വിവിധ തരം മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിന് ഇൗ വരുന്ന മെയ് മാസം മുതൽ ദുബൈ ഫീസ് ഇടാക്കും. സുസ്ഥിര മാലിന്യ നിർമാർജനത്തിെൻറയും ഉറവിട മാലിന്യ സംസ്കരണത്തിെൻറയും അന്താരാഷ്ട്ര മാതൃകകൾ പ്രാവർത്തികമാക്കാനുള്ള നടപടികളുടെ ഭാഗമായാണിത്. മാലിന്യത്തിെൻറ തോത് കുറക്കുക, ആവുന്നത്ര വസ്തുക്കളുടെ പുനരുപയോഗം സാധ്യമാക്കുക, സുരക്ഷിതമായ അന്തരീക്ഷം സാധ്യമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് മുന്നോട്ടുവെക്കുന്നത്. ഇതു സംബന്ധിച്ച ഉത്തരവ് കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തും പ്രഖ്യാപിച്ചു. ദുബൈ നഗരസഭക്കാണ് ഉത്തരവിെൻറ നിർവഹണ ചുമതല. മെയ് 17 മുതൽ ഫീസുകൾ നിലവിൽ വരുമെന്നും ഗാർഹിക മാലിന്യങ്ങൾ ഉത്തരവിെൻറ പരിധിയിൽ വരില്ലെന്നും ദുബൈ നഗരസഭ മാലിന്യ മാനേജ്മെൻറ് വിഭാഗം ഡയറക്ടർ അബ്ദുൽ മജീദ് സിഫാഇ പറഞ്ഞു. വ്യവസായ സ്ഥാപനങ്ങൾ, പൊതു^സ്വകാര്യ സ്ഥാപനങ്ങൾ, ഫാക്ടറികൾ എന്നിവയിൽ നിന്നാണ് പണം ഇൗടാക്കുക.
ജനറൽ വേസ്റ്റ്, ആവശ്യമില്ലാത്ത വസ്തുക്കൾ, അപകടകരമായ മാലിന്യം, ആശുപത്രി അനുബന്ധ മാലിന്യം എന്നിങ്ങനെ നാലു വിഭാഗങ്ങളിലായി തിരിച്ചാണ് ഫീസ് ചുമത്തുക. ഇൗ വർഷം ചുമത്തുന്ന ഫീസ് അടുത്ത വർഷങ്ങളിൽ വർധിക്കും.
മുനിസിപ്പാലിറ്റി മാലിന്യത്തിന് ഇൗ വർഷം ടൺ ഒന്നിന് 80 ദിർഹമാണ് ഇടാക്കുക. 2019ൽ 90,2020ൽ 100 ദിർഹം വീതം നൽകേണ്ടി വരും. ജൈവമാലിന്യങ്ങൾക്ക് ഇൗ വർഷം ടണ്ണിന് 30 ദിർഹമാണ് നിരക്ക്. ജൈവമാലിന്യങ്ങളുമായി കൂടിക്കിടക്കുന്ന പുനരുപയോഗം ചെയ്യാവുന്ന മാലിന്യങ്ങൾക്കും 30 ദിർഹം ഇൗടാക്കും. എന്നാൽ ജൈവമാലിന്യം ഇല്ലാത്തവയാണെങ്കിൽ 20 ദിർഹം നൽകിയാൽ മതി. കൃഷി അനുബന്ധ മാലിന്യങ്ങൾ നീക്കുന്നതിന് 10 ദിർഹമാണ് ടൺ ഒന്നിന് ഇൗടാക്കുക. നിർമാണ അവശിഷ്ടങ്ങൾക്ക് 10 ദിർഹമാണ് ഇൗടാക്കുക. എന്നാൽ കോൺക്രീറ്റ്, മരം തുടങ്ങിയവക്ക് രണ്ട് ദിർഹം മതിയാവും. മാലിന്യങ്ങളിൽ ചിലത് സംസ്കരിച്ച് വളമാക്കി മാറ്റും.മറ്റു ചില വിഭാഗങ്ങളിലുള്ളവ കുഴിച്ചു മൂടും. കടലാസ്, ടേപ്പുകൾ,സി.ഡി, തുകൽ, റബ്ബർ, സ്പോഞ്ച്, തുണി, ഉപയോഗ യോഗ്യമല്ലാത്ത ഭക്ഷണം എന്നിവ നീക്കം ചെയ്യാൻ ടണ്ണിന് 200 ദിർഹം നൽകണം.
വൈദ്യുതി ഉപകരണങ്ങൾ, കേടായ മാംസം, മൃഗങ്ങളുടെ മൃതദേഹം, കേടുപാട് സംഭവിച്ച ചെടികൾ, വളം എന്നിവക്ക് 300 ദിർഹം. പുകയില, സിഗററ്റ്, മദ്യം എന്നിവ നീക്കം ചെയ്യുന്നതിന് ടൺ ഒന്നിന് 500 ദിർഹം ഇൗടാക്കും. സൗന്ദര്യവർധക വസ്തുക്കൾ, സുഗന്ധ ദ്രവ്യങ്ങൾ, കോൺടാക്ട് ലെൻസ് എന്നിവക്ക് കിലോ ഗ്രാമിന് അഞ്ചു ദിർഹം നിരക്കിൽ നൽകണം.
അപകടകരമായ മാലിന്യങ്ങൾക്ക് 20 ദിർഹം മുതൽ 1000 ദിർഹം വരെയാണ് ടൺ ഒന്നിന് ഇൗടാക്കുക.
പൊതു ആശുപത്രികളിൽ നിന്നുള്ള മാലിന്യം കിലോ ഒന്നിന് മൂന്ന് ദിർഹം നിരക്കിലാണ് നീക്കുക. സ്വകാര്യ മേഖലയിൽ ഇത് ഇരട്ടിയാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.