ഫിൻലാൻഡിൽ എത്തിയ അജാസ് മുഹമ്മദ് ഇന്ത്യൻ അംബാസഡർ ഹേമന്ത് എച്ച്. കോതൽവാറിനൊപ്പം

എജുപോർട്ടിന് ഫിൻലാൻഡിന്റെ ക്ഷണം

ദുബൈ: കേരളത്തിലെ പ്രമുഖ എജുക്കേഷൻ ലേണിങ് സ്ഥാപനമായ എജുപോർട്ടിന് ഫിൻലാൻഡ് സർക്കാറിന്റെ പ്രത്യേക ക്ഷണം. ഫിൻലാൻഡിലെ മികച്ച വിദ്യഭ്യാസ മാതൃകയെക്കുറിച്ച് പഠനം നടത്തുന്നതിനും വിശകലനം ചെയ്യുന്നതിനുമാണ്, കേരളത്തിലെ വിദ്യാഭ്യാസ മേഖലയിലെ പ്രമുഖ സംരംഭകനും എജുപോർട്ട് സ്ഥാപകനുമായ അജാസ് മുഹമ്മദിനെ ക്ഷണിച്ചത്.

ക്ഷണം സ്വീകരിച്ച് അജാസ് മുഹമ്മദ് ഫിൻലാൻഡിൽ എത്തി. വിദ്യാഭ്യാസരംഗത്തെ സമഗ്രമായ പരിഷ്‌കാരങ്ങൾ കേരളത്തിൽ നടപ്പാക്കുകയാണ് ലക്ഷ്യം. ലോകോത്തര നിലവാരമുള്ള ക്ലാസ് മുറികളും പഠനരീതിയും ആവിഷ്കരിക്കുക വഴി വിദ്യാഭ്യാസത്തെ പുതിയൊരുതലത്തിലേക്ക് മാറ്റാനാകും. ഇത് എജുപോർട്ടിന്റെ പഠനസംവിധാനത്തെ കൂടുതൽ മെച്ചപ്പെടുത്തുവാൻ പ്രേരകമാകുമെന്നും അജാസ് പറഞ്ഞു. ഇതിന്റെ ഭാഗമായി ഫിൻലാൻഡിലെ വിദ്യാഭ്യാസ വിദഗ്ദ്ധരുമായി കൂടിക്കാഴ്‌ചകൾ നടത്തും.

കോഴിക്കോട് ആയഞ്ചേരി നെല്ലിക്കണ്ടിയിൽ തയ്യിൽ ഇബ്രാഹിമിന്റെയും മുൻ ആയഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആസ്യ ടീച്ചറിന്റെയും മകനാണ് അജാസ് മുഹമ്മദ്. കോവിഡ് കാലത്ത്, പഠന പരിമിതികള്‍ നേരിട്ട എസ്.എസ്.എല്‍.സി വിദ്യാർഥികളെ സഹായിക്കുക എന്ന ലക്ഷ്യത്തോട് കൂടിയാണ് തീര്‍ത്തും സൗജന്യമായി ഓണ്‍ലൈന്‍ ക്ലാസുകള്‍ അജാസ് മുഹമ്മദ് ആരംഭിച്ചത്.

Tags:    
News Summary - A special invitation from the Government of Finland to Ejuport, an education and learning institution

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.