മീ​ഡി​യ​വ​ൺ ‘ഈ​ശീ ബി​ലാ​ദി’: മ​ത്സ​ര​ങ്ങ​ളി​ലേ​ക്ക് ര​ജി​സ്ട്രേ​ഷ​ൻ തു​ട​ങ്ങി

ഷാ​ർ​ജ: മീ​ഡി​യ​വ​ൺ ഷാ​ർ​ജ​യി​ൽ ഒ​രു​ക്കു​ന്ന യു.​എ.​ഇ ദേ​ശീ​യ​ദി​നാ​ഘോ​ഷ പ​രി​പാ​ടി​യാ​യ ‘ഈ​ശീ ബി​ലാ​ദി’ യി​ലേ​ക്ക് ര​ജി​സ്ട്രേ​ഷ​ൻ തു​ട​ങ്ങി. ഈ​മാ​സം 29ന് ​ഷാ​ർ​ജ സ​ഫാ​രി മാ​ളി​ലാ​ണ് വ​ർ​ണാ​ഭ​മാ​യ മ​ത്സ​ര​ങ്ങ​ളോ​ടെ മീ​ഡി​യ​വ​ൺ ഈ​ദു​ൽ ഇ​ത്തി​ഹാ​ദി​നെ വ​ര​വേ​ൽ​ക്കു​ന്ന​ത്. ഐ​ക്യ​ത്തി​ന്‍റെ പെ​രു​മ​യും ഗ​രി​മ​യും വി​ളി​ച്ച​റി​യി​ക്കു​ന്ന വി​വി​ധ മ​ത്സ​ര​ങ്ങ​ളാ​ണ് ഈ​ശീ ബി​ലാ​ദി​യു​ടെ പ്ര​ത്യേ​ക​ത. ദേ​ശീ​ഗാ​ന​മ​ത്സ​രം, ക​ള​റി​ങ്- ചി​ത്ര​ര​ച​നാ മ​ത്സ​രം, ഇ​മാ​റാ​ത്തി പ​ര​മ്പ​രാ​ഗ​ത വേ​ഷ​ങ്ങ​ളി​ൽ കു​ട്ടി​ക​ളു​ടെ ഫാ​ഷ​ൻ ഷോ, ​ബാ​ൻ​ഡ് വാ​ദ്യ മ​ത്സ​രം, ഹെ​ന്ന ഡി​സൈ​നി​ങ് എ​ന്നി​വ​യാ​ണ് മ​ത്സ​ര​ങ്ങ​ൾ.

‘സി​ങ് വി​ത് പ്രൈ​ഡ്’ എ​ന്ന പേ​രി​ൽ യു.​എ.​ഇ ദേ​ശീ​യ​ഗാ​നാ​ലാ​പ​ന മ​ത്സ​ര​ത്തി​ൽ ഗ്രൂ​പ്പാ​യി പ​ങ്കെ​ടു​ക്കാം. കു​ട്ടി​ക​ൾ​ക്കാ​യി ക​ള​റി​ങ്, ഡ്രോ​യി​ങ് മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കും. നാ​ല് മു​ത​ൽ ഏ​ഴ് വ​രെ​യും എ​ട്ട് മു​ത​ൽ 14 വ​രെ​യും പ്രാ​യ​മു​ള്ള കു​ട്ടി​ക​ൾ​ക്ക് ര​ണ്ട് വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് ക​ള​റി​ങ് ചി​ത്ര​ര​ച​നാ മ​ത്സ​ര​ങ്ങ​ൾ ഒ​രു​ക്കു​ന്ന​ത്. ‘പേ​ൾ​സ് ഓ​ഫ് എ​മി​റേ​റ്റ്സ്’ എ​ന്ന പേ​രി​ൽ ഇ​മാ​റാ​ത്തി പ​ര​മ്പ​രാ​ഗ​ത വേ​ഷ​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന കു​ട്ടി​ക​ളു​ടെ ഫാ​ഷ​ൻ ഷോ​യി​ൽ മൂ​ന്ന് വ​യ​സ്സു മു​ത​ൽ എ​ട്ട് വ​യ​സ്സു വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് മാ​റ്റു​ര​ക്കാം.

‘ക്ലാ​ഷ് ഓ​ഫ് ബാ​ൻ​ഡ്സ്’ എ​ന്ന പേ​രി​ൽ ബാ​ൻ​ഡ് വാ​ദ്യ ട്രൂ​പ്പു​ക​ളു​ടെ മ​ത്സ​ര​വും ഈ ​വേ​ദി​യി​ൽ ന​ട​ക്കും. ഇ​തി​ലേ​ക്ക് ബാ​ൻ​ഡ് വാ​ദ്യ ഗ്രൂ​പ്പു​ക​ൾ​ക്ക് പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യാം. മൈ​ലാ​ഞ്ചി മൊ​ഞ്ചി​ൽ മാ​ന്ത്രി​ക​ത തീ​ർ​ക്കാ​ൻ ക​ഴി​വു​ള്ള​വ​ർ​ക്ക് മെ​ഹ​ന്തി മാ​ജി​ക് എ​ന്ന പേ​രി​ൽ ഹെ​ന്ന ഡി​സൈ​നി​ങ് മ​ത്സ​ര​വും ഈ​ശീ ബി​ലാ​ദി​യു​ടെ ഭാ​ഗ​മാ​യി ന​ട​ക്കു​ന്നു​ണ്ട്. എ​ല്ലാ പ്രാ​യ​ക്കാ​ർ​ക്കും ഇ​തി​ൽ പ​ങ്കെ​ടു​ക്കാം. മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ +971 56 415 8299 എ​ന്ന വാ​ട്​​സ്​​ആ​പ് ന​മ്പ​റി​ൽ MediaOne എ​ന്ന് ടൈ​പ്പ് ചെ​യ്ത് അ​യ​ച്ചാ​ൽ മ​തി.

Tags:    
News Summary - MediaOne 'Ishi Biladi': Registration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.