ഷാർജ: അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ച് ഇന്ത്യൻ ഇസ്ലാഹി സെന്റർ സംഘടിപ്പിച്ച ബഹുജന സംഗമവും ടീൻസ് മീറ്റും യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ നൂറുകണക്കിന് വായനക്കാരും കുടുംബങ്ങളും വിദ്യാർഥികളും അണിനിരന്ന പ്രൗഢമായ സംഗമമായി മാറി. ഷാർജ എക്സ്പോ സെന്ററിലെ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ മികച്ച പങ്കാളിത്തമാണ് അനുഭവപ്പെട്ടത്.
‘ബന്ധങ്ങളുടെ പവിത്രത’ എന്ന വിഷയത്തിൽ പ്രമുഖ വാഗ്മി അൻസാർ നന്മണ്ട ഉദ്ഘാടനം നിർവഹിച്ചു. ടീൻസ് മീറ്റിൽ പ്രശസ്ത മോട്ടിവേറ്റർ ശൈഖ് അയാസ് ഹൗസി വ്യത്യസ്ത സെഷനുകളിലായി വിദ്യാർഥികളുമായും രക്ഷിതാക്കളുമായും സംവദിച്ചു. ടീൻസ് പാനൽ ഡിസ്കഷനിൽ മുഹമ്മദ് ഇർഫാൻ, മുഅദബ് അബ്ദുൽ ജലീൽ, ആദിൽ ഇഷാൻ, അയ്യാൻ സഹീർ, ഇബ്രാഹിം ബിൻ ഷഹീൽ, സമീഹ കാമിൽ ഖാൻ എന്നിവർ പങ്കെടുത്തു. ക്വിസ് മത്സരത്തിൽ യഥാക്രമം സമീഹ കാമിൽ ഖാൻ, കെ.കെ. ഷെഹ്നാസ്, റുഖയ എന്നിവർ ആദ്യ സ്ഥാനങ്ങൾ കരസ്ഥമാക്കി.
അബ്ദുൽ വാരിസിന്റെ ഖുർആൻ പാരായണത്തോടെ ആരംഭിച്ച പരിപാടിയിൽ ബുക്ക് ഫെയർ എക്സ്റ്റേണൽ അഫയേഴ്സ് ഡയറക്ടർ മോഹൻകുമാർ, അബ്ദുസ്സലാം മോങ്ങം, അബ്ദുൽ ഹസീബ് മദനി, മുജീബ് എക്സൽ, ബാസിം അബ്ദുൽ നസീർ എന്നിവർ സംസാരിച്ചു. യു.എ.ഇ ഇസ്ലാഹി സെന്റർ പ്രസിഡന്റ് എ.പി. അബ്ദുസ്സമദ്, ജനറൽ സെക്രട്ടറി പി.എ. ഹുസൈൻ ഫുജൈറ, ഹുസൈൻ കക്കാട് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.