ദുബൈ: ദേശീയദിന ആഘോഷ ഭാഗമായി ട്രാഫിക് പിഴകളിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ച് ഉമ്മുൽ ഖുവൈൻ, അജ്മാൻ ട്രാഫിക് പൊലീസ്. ഡിസംബർ ഒന്ന് മുതൽ 2025 ജനുവരി അഞ്ചുവരെയാണ് 50 ശതമാനം ട്രാഫിക് പിഴ ഇളവ് ഉമ്മുൽ ഖുവൈനിൽ നടപ്പാക്കുക.
ഈ വർഷം ഡിസംബർ ഒന്നിന് മുമ്പ് ഉമ്മുൽ ഖുവൈൻ എമിറേറ്റിൽ നടന്ന എല്ലാ ട്രാഫിക് നിയമലംഘനങ്ങൾക്കും പുതിയ ഇളവ് ബാധകമായിരിക്കും. ഗുരുതര നിയമ ലംഘനങ്ങൾക്ക് ഈ ഓഫർ ബാധകമാവില്ല. എന്നാൽ, വിവിധ നിയമലംഘനങ്ങളിൽ പിടിച്ചെടുത്ത വാഹനങ്ങൾ തിരിച്ചെടുക്കൽ,
ട്രാഫിക് ബ്ലാക്ക് പോയന്റുകൾ തുടങ്ങിയവയെല്ലാം ഇളവിന്റെ പരിഗണനയിൽ ഉൾപ്പെടും. 2024 നവംബർ നാലു മുതൽ ഡിസംബർ 15 വരെ ട്രാഫിക് പിഴകളിൽ 50 ശതമാനം ഇളവാണ് അജ്മാൻ പൊലീസ് പ്രഖ്യാപിച്ചത്. ഒക്ടോബർ 31നു മുമ്പ് എമിറേറ്റിൽ നടന്ന എല്ലാ പിഴകൾക്കും ഈ ഇളവ് ലഭിക്കാൻ അർഹതയുണ്ട്. കൂടുതൽ എമിറേറ്റുകൾ ഇത്തരം പ്രഖ്യാപനങ്ങൾ നടത്തുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ. അതേസമയം, ആനുകൂല്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് പൊലീസ് അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.