തു​ള​സി​ദാ​സ്

നാ​ല​ര പ​തി​റ്റാ​ണ്ടി​ന്‍റെ പ്ര​വാ​സം, തു​ള​സി​യേ​ട്ട​ൻ നാ​ട്ടി​ലേ​ക്ക്

അ​ൽ​ഐ​ൻ: 47 വ​ർ​ഷ​ത്തെ പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച്​ അ​ൽ​ഐ​ൻ പ്ര​വാ​സി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട തു​ള​സി​യേ​ട്ട​ൻ എ​ന്ന തു​ള​സി​ദാ​സ് നാ​ട്ടി​ലേ​ക്ക് തി​രി​ക്കു​ന്നു. 1977ൽ ​ക​പ്പ​ലി​ലാ​ണ്​ ദു​ബൈ​യി​ലെ​ത്തു​ന്ന​ത്. ഉ​യ​ർ​ന്ന വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യു​ണ്ടാ​യ​തി​നാ​ൽ ബും​ക ഗ്രൂ​പ് ഓ​ഫ് ക​മ്പ​നി​യി​ൽ മി​ക​ച്ച ജോ​ലി ല​ഭി​ച്ചു.

2006വ​രെ അ​തേ ക​മ്പ​നി​യി​ലെ നി​റ​സാ​ന്നി​ധ്യ​മാ​യി​രു​ന്നു. ക​മ്പ​നി​യു​ടെ വ​ള​ർ​ച്ച​യി​ൽ ന​ല്ലൊ​രു പ​ങ്ക് വ​ഹി​ക്കാ​ൻ ഇ​ദ്ദേ​ഹ​ത്തി​നാ​യി. അ​തോ​ടൊ​പ്പം, ത​ന്നെ​പ്പോ​ലെ പ്ര​വാ​സം തേ​ടി എ​ത്തു​ന്ന​വ​ർ​ക്ക് ക​ഴി​വി​ന്‍റെ പ​ര​മാ​വ​ധി സ​ഹാ​യ​ങ്ങ​ളും ജോ​ലി ക​ണ്ടെ​ത്താ​നു​ള്ള സ​ഹാ​യ​ങ്ങ​ളും ന​ൽ​കി​പ്പോ​ന്നു. 2007യി​ൽ ഹ​രി​ത ന​ഗ​ര​മാ​യ അ​ൽ​ഐ​നി​ൽ അ​ൽ ജി​ക്കോ എ​ന്ന ക​മ്പ​നി​യി​ൽ അ​ക്കൗ​ണ്ട​ന്റാ​യി ജോ​ലി ല​ഭി​ച്ച​തോ​ടെ ദു​ബൈ​യോ​ട് വി​ട​പ​റ​ഞ്ഞു.

കോ​ട്ട​യം ജി​ല്ല​യി​ലെ ച​ങ്ങ​നാ​ശ്ശേ​രി പാ​യി​പ്പാ​ട് ജ​നി​ച്ച തു​ള​സി​ദാ​സ്, പ്രീ​ഡി​ഗ്രി വ​രെ ച​ങ്ങ​നാ​ശേ​രി എ​ൻ.​എ​സ്.​എ​സ് കോ​ള​ജി​ലാ​യി​രു​ന്നു. എ​സ്.​ബി കോ​ള​ജ് ച​ങ്ങ​നാ​ശേ​രി​യി​ൽ നി​ന്നും ഡി​ഗ്രി പൂ​ർ​ത്തി​യാ​ക്കി​യ ഇ​ദ്ദേ​ഹം തു​ട​ർ​ന്ന് പ്ര​വാ​സം തി​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു. ബ്ലൂ​സ്റ്റാ​ർ അ​ൽ​ഐ​ന്‍റെ ഭാ​ഗ​മാ​യ​തോ​ടെ പ്ര​വ​ർ​ത്ത​ക​രു​ടെ പ്രി​യ​പ്പെ​ട്ട ദാ​സേ​ട്ട​നാ​യി മാ​റി. ബ്ലൂ​സ്റ്റാ​റി​ന്‍റെ ട്ര​ഷ​റ​റാ​യും പി​ന്നീ​ട് പ്ര​സി​ഡ​ന്റ് സ്ഥാ​നം വ​രെ അ​ല​ങ്ക​രി​ക്കാ​നും ഇ​ദ്ദേ​ഹ​ത്തി​നാ​യി.

നി​ല​വി​ൽ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ സെ​ന്‍റ​ർ ഓ​ഡി​റ്റ​റാ​ണി​ദ്ദേ​ഹം. കൂ​ടാ​തെ എ​ൻ.​എ​സ്.​എ​സ് അ​ൽ​ഐ​ൻ ചാ​പ്റ്റ​റി​ന്‍റെ ട്ര​ഷ​റ​ർ ആ​ണ്. ഇ​നി നാ​ട്ടി​ൽ ഭാ​ര്യ ഗി​രി​ജ​യോ​ടും ര​ണ്ടു ആ​ൺ​മ​ക്ക​ളോ​ടു​മൊ​പ്പം സ​ന്തോ​ഷ​പൂ​ർ​വ്വം ക​ഴി​യാ​നാ​ണ് ആ​ഗ്ര​ഹം. ര​ണ്ട് ആ​ൺ​മ​ക്ക​ളി​ൽ മൂ​ത്ത​വ​ൻ അ​ർ​ജു​ൻ ദാ​സ് എം.​ബി.​എ ക​ഴി​ഞ്ഞ് ചെ​ന്നൈ​യി​ൽ ഷെ​ൽ എ​ന്ന ക​മ്പ​നി​യി​ൽ ജോ​ലി ചെ​യ്യു​ന്നു.

ഇ​ള​യ​മ​ക​ൻ അ​ജ​യ് ദാ​സ്​ ഡോ​ക്ട​റാ​ണ്. ബ്ലൂ ​സ്റ്റാ​ർ അ​ൽ​ഐ​ന്‍റെ നേ​തൃ​നി​ര​യി​ലു​ണ്ടാ​യി​രു​ന്ന തു​ള​സി​ക്ക് ബ്ലൂ​സ്റ്റാ​ർ അ​ൽ​ഐ​ൻ യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

Tags:    
News Summary - Four and a half decades of expat life-thulasiyettan return to home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.