ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഈ​ദു​ൽ ഇ​ത്തി​ഹാ​ദ്​ ആ​ഘോ​ഷി​ക്കും

ഷാ​ർ​ജ: യു.​എ.​ഇ​യു​ടെ 53ാമ​ത് ദേ​ശീ​യ​ദി​നം ഡി​സം​ബ​ർ മൂ​ന്നി​ന്​ ആ​ഘോ​ഷി​ക്കു​മെ​ന്ന്​ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഷാ​ർ​ജ (ഐ.​എ.​എ​സ്) ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​കു​റി​പ്പി​ൽ അ​റി​യി​ച്ചു. വൈ​കു​ന്നേ​രം ഏ​ഴി​ന്​ ഐ.​എ.​എ​സ് ക​മ്യൂ​ണി​റ്റി ഹാ​ളി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. യു.​എ.​ഇ ദേ​ശീ​യ​ദി​നം, അ​ഭി​മാ​ന​ത്തോ​ടെ​യും സ​ന്തോ​ഷ​ത്തോ​ടെ​യും ആ​ഘോ​ഷി​ക്കാ​ൻ സ​മൂ​ഹ​ത്തെ ഒ​ന്നി​പ്പി​ക്കു​ന്ന അ​വി​സ്മ​ര​ണീ​യ​മാ​യ ആ​ഘോ​ഷ​മാ​യി ഇ​ത് മാ​റും.

ഷാ​ർ​ജ​യി​ലെ ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി​യി​ലെ സ​മ്പ​ന്ന​മാ​യ വൈ​വി​ധ്യ​ത്തെ എ​ടു​ത്തു​കാ​ണി​ക്കു​ന്ന വി​ധ​ത്തി​ലു​ള്ള ക​ലാ പ​രി​പാ​ടി​ക​ൾ വൈ​കീ​ട്ട് ഏ​ഴി​ന് എ​സ്.​ഐ.​എ​സ് ഗു​ബൈ​ബ, എ​സ്.​ഐ.​എ​സ് ജു​വൈ​സ തു​ട​ങ്ങി​യ വി​ദ്യാ​ർ​ഥി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി സം​ഘ​ടി​പ്പി​ക്കും.

പ്ര​സി​ഡ​ന്‍റ്​ നി​സാ​ർ ത​ള​ങ്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​യി​ൽ ആ​ക്ടി​ങ്​ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​ബി ബേ​ബി സ്വാ​ഗ​തം ആ​ശം​സി​ക്കും. ഓ​ഫി​സ് ജീ​വ​ന​ക്കാ​രും മാ​നേ​ജി​ങ്​ ക​മ്മി​റ്റി അം​ഗ​ങ്ങ​ളും ആ​ഘോ​ഷ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കും.

Tags:    
News Summary - Indian Association celebrate Eid-ul-Ithihad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.