അബൂദബി: യു.എ.ഇ ദേശീയ ദിനാഘോഷങ്ങള്‍ നടക്കുന്ന ഡിസംബര്‍ രണ്ട്, മൂന്ന് തീയതികളിൽ അബൂദബി, അല്‍ഐന്‍, സായിദ് സിറ്റി എന്നിവിടങ്ങളില്‍ ട്രക്കുകളും വലിയ വാഹനങ്ങളും പ്രവേശിക്കുന്നതിന് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തി. ദേശീയ ദിനാഘോഷ വേളയില്‍ ഗതാഗതം സുഗമമാക്കുന്നതിനും സുരക്ഷ വര്‍ധിപ്പിക്കുന്നതിനുമാണ് നടപടി.
വെള്ളിയാഴ്ചകളിലെ ട്രക്ക് നീക്ക നിയന്ത്രണവും അധികൃതര്‍ പരിഷ്കരിച്ചിട്ടുണ്ട്. ഡിസംബര്‍ ആറ് മുതലുള്ള വെള്ളിയാഴ്ചകളില്‍ രാവിലെ 11 മുതല്‍ ഉച്ചക്ക് ഒന്നു വരെയുള്ള തിരക്കേറിയ സമയങ്ങളിലാണ് ട്രക്കുകള്‍ക്കും വലിയ വാഹനങ്ങള്‍ക്കും നിയന്ത്രണം. മറ്റ് ദിവസങ്ങളിലെ തിരക്കേറിയ സമയങ്ങളിലെ നിയന്ത്രണം പഴയതുപോലെ തുടരുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.