റാസല്‍ഖൈമ: ലോക നിലവാരത്തിലുള്ള സേവനങ്ങള്‍ നല്‍കുന്നതിനെ അടിസ്ഥാനമാക്കി നാല് അന്താരാഷ്ട്ര അക്രഡിറ്റേഷന് (ബി.എസ്.ഐ -ബ്രിട്ടീഷ് സ്റ്റാൻഡേര്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട്) സര്‍ട്ടിഫിക്കറ്റുകള്‍ കരസ്ഥമാക്കി റാക് പൊലീസ്.
പുതിയ നേട്ടം അഭിമാനകരമാണെന്ന് ലണ്ടനിലെ ബി.എസ്.ഐ ആസ്ഥാനത്ത് സാക്ഷ്യപത്രം ഏറ്റുവാങ്ങി റാക് പൊലീസ് മേധാവി അലി അബ്ദുല്ല അല്വാന് അല്‍ നുഐമി പറഞ്ഞു. യു.എ.ഇ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്കനുസൃതമായി ഉപഭോക്താക്കളില്‍ സംതൃപ്തി നിറക്കുന്ന മികച്ച പൊലീസ് സേവനങ്ങള്‍ നല്കുന്ന സേനയുടെ കഠിന ശ്രമങ്ങളെ പ്രതിഫലിപ്പിക്കുന്നതാണ് നേട്ടം.
സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധിപനുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമിയുടെ പിന്തുണയിലാണ് ആഗോള നേട്ടം കൈവരിച്ചതെന്നും അലി അബ്ദുല്ല വ്യക്തമാക്കി. കസ്റ്റമര്‍ സര്‍വിസ് ചാര്‍ട്ടര്‍ മാനേജ്മെന്റ് സിസ്റ്റം -ഐ.എസ്.ഒ 10001:201, മാനേജ്മെന്റ് സിസ്റ്റം -ഐ.എസ്.ഒ10003:2018, ഉപഭോക്തൃ സമിതി -ഐ.എസ്.ഒ 10004:2018, സര്‍വിസ് എക്സലന്റ് സ്റ്റാൻഡേര്‍ഡ് -ഐ.എസ്.ഒ 23592:201 തുടങ്ങിയ ബി.എസ്.ഐ സാക്ഷ്യപത്രങ്ങളാണ് റാക് പൊലീസിന് ലഭിച്ചത്.
മികച്ച സേവനങ്ങള്‍ നല്കുന്ന ആഗോള രാജ്യങ്ങളുടെ പട്ടികയില്‍ മുന്നിലെത്തുകയെന്ന യു.എ.ഇയുടെ പ്രഖ്യാപിത നയത്തെ ശക്തിപ്പെടുത്തുന്നതാണ് റാക് പൊലീസിന് ലഭിച്ച ബി.ഐ.എസ് സര്‍ട്ടിഫിക്കറ്റുകളെന്ന് അധികൃതര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.