ഹ​ത്ത അ​തി​ർ​ത്തി​ക്ക് 6 സ്റ്റാ​ർ പ​ദ​വി ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് ന​ട​ന്ന ആ​ദ​രി​ക്ക​ൽ ച​ട​ങ്ങ്

ഹത്ത അതിർത്തിക്ക് 6 സ്റ്റാർ പദവി; ഉദ്യോഗസ്ഥർക്ക് ആദരം

ദു​ബൈ: ഹ​ത്ത അ​തി​ർ​ത്തി​ക്ക് ദു​ബൈ സ​ർ​ക്കാ​റി​ന്റെ ഗ്ലോ​ബ​ൽ സ്റ്റാ​ർ റേ​റ്റി​ങ്ങി​ൽ 6 സ്റ്റാ​ർ പ​ദ​വി ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ദ​രി​ച്ചു. ഹ​ത്ത​യി​ലെ ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റെ​സി​ഡ​ൻ​സി ആ​ൻ​ഡ് ഫോ​റി​നേ​ഴ്സ് അ​ഫ​യേ​ഴ്സ്(​ജി.​ഡി.​ആ​ർ.​എ​ഫ്.​എ) ഓ​ഫി​സ് പ​രി​സ​ര​ത്ത് ന​ട​ന്ന ച​ട​ങ്ങി​ൽ ജി.​ഡി.​ആ​ർ.​എ​ഫ്.​എ ദു​ബൈ മേ​ധാ​വി ല​ഫ്. ജ​ന​റ​ൽ മു​ഹ​മ്മ​ദ് അ​ഹ്‌​മ​ദ്‌ അ​ൽ മ​ർ​റി ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ പ​​ങ്കെ​ടു​ത്തു. അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ൽ സേ​വ​ന​ങ്ങ​ൾ ന​ൽ​കി ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് സ​ന്തു​ഷ്ടി ഉ​റ​പ്പു​വ​രു​ത്തി​യ​തി​നാ​ണ് യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും ​പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം ഹ​ത്ത ബോ​ർ​ഡ​റി​ന് 6 സ്റ്റാ​ർ പ​ദ​വി ന​ൽ​കി​യ​ത്. രാ​ജ്യ​ത്തോ​ട് കൂ​റു​ള്ള, ജ​ന​ങ്ങ​ളു​ടെ സേ​വ​ന​ത്തി​ന് സ​മ​ർ​പ്പി​ത​രാ​യ ഒ​രു ടീ​മി​ന് ല​ഭി​ച്ച അ​ർ​ഹ​ത​പ്പെ​ട്ട ആ​ദ​ര​മാ​ണി​തെ​ന്ന് ശൈ​ഖ്‌ മു​ഹ​മ്മ​ദി​ന്റെ വാ​ക്കു​ക​ൾ ഉ​ദ്ധ​രി​ച്ചു​കൊ​ണ്ട്​ ല​ഫ്. ജ​ന​റ​ൽ മു​ഹ​മ്മ​ദ് അ​ഹ്‌​മ​ദ്‌ അ​ൽ മ​ർ​റി സം​സാ​രി​ച്ചു.

ഏ​റ്റ​വും മി​ക​ച്ച രീ​തി​യി​ൽ ഹ​ത്ത​യെ ഉ​യ​ർ​ത്തു​ന്ന​തി​നാ​യി എ​ല്ലാ സ​ർ​ക്കാ​ർ, സ്വ​കാ​ര്യ മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ളെ​യും സ​ഹ​ക​രി​ക്ക​ണ​മെ​ന്ന്​ അ​ൽ മ​ർ​റി ആ​വ​ശ്യ​പ്പെ​ട്ടു. പാ​സ്‌​പോ​ർ​ട്ട് നി​യ​ന്ത്ര​ണ ബൂ​ത്തു​ക​ളി​ലൂ​ടെ സ​ന്ദ​ർ​ശി​ച്ച്​ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ ക​ഴി​യാ​തി​രു​ന്ന ജീ​വ​ന​ക്കാ​രെ അ​ദ്ദേ​ഹം അ​ഭി​വാ​ദ്യം ചെ​യ്യു​ക​യും ചെ​യ്തു. രാ​ജ്യ​ത്തി​ന് സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന​തി​നും യാ​ത്ര​ക്കാ​ർ​ക്ക് സു​ഗ​മ​മാ​യ യാ​ത്ര​സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​നു​മു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ അ​ദ്ദേ​ഹം പ്ര​ശം​സി​ച്ചു. ദു​ബൈ​യി​ലേ​ക്ക് യാ​ത്ര​ക്കാ​രെ ബ​ന്ധി​പ്പി​ക്കു​ന്ന ഒ​രു പ്ര​ധാ​ന ക​വാ​ട​മാ​ണ് ഹ​ത്ത അ​തി​ർ​ത്തി. ക​ഴി​ഞ്ഞ വ​ർ​ഷം യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ ച​രി​ത്ര നേ​ട്ട​മാ​ണ് ഇ​വി​ടം കൈ​വ​രി​ച്ച​ത്. ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ക​ഴി​ഞ്ഞ വ​ർ​ഷം 40 ല​ക്ഷ​ത്തി​ല​ധി​കം പേ​രാ​ണ് ഇ​തു​വ​ഴി ക​ട​ന്നു​വ​ന്ന​ത്.

Tags:    
News Summary - 6 star status for Hatta border

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.