എക്സ്പോ നടത്തിപ്പ് ദുബൈക്ക് ലഭിച്ചിരിക്കുന്നു എന്ന വാർത്ത വന്നതുമുതൽ ഞാൻ എന്നും പോകാറുള്ള പ്രോസിക്യൂഷനിലും കോടതിയിലും അടക്കം മേളയെക്കുറിച്ച ചർച്ചകൾ നിറഞ്ഞിരുന്നു. നാലഞ്ചു വർഷക്കാലത്തോളം എക്സ്പോ 2020യുടെ അത്ഭുതം കാണാൻ കാത്തിരിക്കുകയായിരുന്നു. അതിനിടയിലാണ് കോവിഡ് എന്ന മഹാവിപത്ത് ലോകത്തെ കീഴടക്കിയത്. എല്ലാ രാജ്യങ്ങളും മഹാമാരിയിൽ പതറിയപ്പോൾ സ്വന്തം ജനതയെയും ഇവിടെ അധിവസിക്കുന്ന 200ഓളം രാജ്യക്കാരെയും ഒന്നിച്ചുനിർത്തി യു.എ.ഇ തിരിച്ചു വന്നപ്പോൾ എക്സ്പോ കാണുക എന്ന പ്രതീക്ഷ വീണ്ടും ശക്തമായി. ലോകമേളക്ക് തുടക്കംകുറിച്ച ഉദ്ഘാടന ദിവസം, വിസ്മയക്കാഴ്ചകളിലൂടെ ലോകത്തിന് കാണിച്ചു കൊടുത്തത് അതിർവരമ്പുകളില്ലാത്ത മനുഷ്യത്വം നിറഞ്ഞ ഒരു ഗ്ലോബൽ സിറ്റിയാണ്. ഒക്ടോബർ ഒന്നിന് ഇന്ത്യൻ പവിലിയെൻറ ഉദ്ഘാടനച്ചടങ്ങിെൻറ ക്ഷണക്കത്ത് കിട്ടിയപ്പോൾ ഞാനും അക്കാഫ് ചെയർമാൻ ഷാഹുൽ ഹമീദും പ്രിയദർശിനിയുടെ പ്രസിഡൻറായ സന്തോഷും ചേർന്നാണ് എക്സ്പോ നഗരിയിലെത്തിയത്.എക്സ്പോയിൽ സുരക്ഷപരിശോധന നടത്തുന്നവർ മുതൽ എല്ലാവരും വളരെ സൗമ്യമായി ആതിഥ്യമര്യാദയോടെ പെരുമാറുന്നവരാണെന്നത് എന്നെ ആകർഷിച്ച ഒരു ഘടകമാണ്. മറ്റൊന്ന് നഗരി മുഴുവൻ ചുറ്റിക്കാണാൻ സഹായിക്കുന്ന രീതിയിൽ യാത്രാസൗകര്യങ്ങൾ പ്രത്യേകം ഒരുക്കിയിട്ടുണ്ട് എന്നതാണ്. ഇന്ത്യൻ പവിലിയെൻറ ഉദ്ഘാടനത്തിന് പല പ്രമുഖരും ഉണ്ടായിരുന്നെങ്കിലും വളരെ യാദൃച്ഛികമായി ഓസ്കർ ജേതാവ് എ.ആർ. റഹ്മാനെയും കുടുബത്തേയും കാണാനും അവർക്കൊപ്പം കുറച്ചു സമയം ചെലവഴിക്കാനും അവസരം ലഭിച്ചത് എക്സ്പോയെ എനിക്ക് അവിസ്മരണീയമാക്കി. ഇന്ത്യൻ പവിലിയെൻറ തൊട്ടടുത്തുള്ള അമേരിക്കൻ പവിലിയനും എന്നെ ആകർഷിച്ചു. ലൈഫ്, ലിബേർട്ടി ആൻഡ് പെർസ്യൂട് ഓഫ് ഫ്യൂചർ എന്ന വളരെ ശക്തമായ തീമാണ് പവിലിയനിൽ കാണാൻ സാധിച്ചത്. ലോകത്തെ അമേരിക്ക നയിക്കുന്നതിെൻറ മിനിയേച്ചർ തന്നെയായിട്ടാണ് ഈ പവിലിയൻ അനുഭവപ്പെട്ടത്. മറ്റനേകം രാജ്യങ്ങളും വിസ്മയക്കാഴ്ചകളുമായി സന്ദർശനകരെ കാത്തിരിക്കുന്നുണ്ട്. അഡ്വ. ഹാഷിക് തൈക്കണ്ടി (സീനിയർ ലീഗൽ കൺസൽട്ടൻറ് യൂനിവേഴ്സൽ ലീഗൽ അസോസിയറ്റ്, ദുബൈ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.