അബൂദബി: മലയാളി സമാജം ഓണാഘോഷം സംഘടിപ്പിച്ചു. ഇന്ത്യ സോഷ്യൽ സെന്‍ററിൽ ഇന്ത്യൻ എംബസി കമ്യൂണിറ്റി വിഭാഗം ഫസ്റ്റ് സെക്രട്ടറി ജോർജി ജോർജ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് സലീം ചിറക്കൽ അധ്യക്ഷത വഹിച്ചു. അബൂദബി എയർപോർട്ടിലെ മുൻ ബ്രിഗേഡിയർ പൈലറ്റ് റാഷിദ് അബ്ദുല്ല അൽ ദഹൈരി മുഖ്യാതിഥിയായി.
സാഹിത്യകാരന്മാരായ അശോകൻ ചരുവിൽ, റഫീഖ് അഹമ്മദ്, അബൂദബി പൊലീസ് കമ്യൂണിറ്റി വിഭാഗം വാറന്റ് ഓഫിസർ ആയിഷ അൽ ദഹൈരി, ഐ.എസ്.സി ജനറൽ സെക്രട്ടറി രാജേഷ് നായർ, കെ.എസ്.സി പ്രസിഡന്‍റ് എ.കെ. ബീരാൻകുട്ടി, ഇസ്‌ലാമിക് സെന്‍റർ വൈസ് പ്രസിഡന്‍റ് വി.പി.കെ. അബ്ദുല്ല, സമാജം കോഓഡിനേഷൻ കമ്മിറ്റി ചെയർമാൻ ബി. യേശുശീലൻ, സമാജം രക്ഷാധികാരി ലൂയീസ് കുര്യാക്കോസ്.
വിനീഷ് ബാബു, രാജൻ അമ്പലത്തറ, സമാജം വൈസ് പ്രസിഡന്‍റ് ടി.എം. നിസാർ, ചീഫ് കോഓഡിനേറ്റർ ഗോപകുമാർ, കോഓഡിനേഷൻ ജനറൽ കൺവീനർ സുരേഷ് പയ്യന്നൂർ, വനിത വിഭാഗം കൺവീനർ ലാലി സാംസൺ, ബാലവേദി പ്രസിഡന്റ് വൈദർശ്, സമാജം ജനറൽ സെക്രട്ടറി ടി.വി. സുരേഷ് കുമാർ, ട്രഷറർ യാസിർ അറാഫത്ത് സംസാരിച്ചു.
സമാജം വനിത വിഭാഗത്തിന്‍റെ ഫാഷൻ ഷോ, തിരുവാതിര, കൈകൊട്ടിക്കളി തുടങ്ങി വ്യത്യസ്ത പരിപാടികൾ ആഘോഷത്തിന് കൊഴുപ്പേകി. ഓണാഘോഷ പരിപാടികൾക്ക് സമാജം ഭാരവാഹികളായ ഷാജഹാൻ ഹൈദർ അലി, ഷാജികുമാർ, അഹദ് വെട്ടൂർ, അബ്ദുൽ ഗഫൂർ, സൈജു പിള്ള, സുധീഷ് കൊപ്പം, എ.പി. അനിൽകുമാർ, മഹേഷ് എളനാട്, കെ.സി. ബിജു, നടേശൻ ശശി, കോഓഡിനേഷൻ വൈസ് ചെയർമാൻ എ.എം. അൻസാർ.
സമാജം വനിത വിഭാഗം ജോയന്‍റ് കൺവീനർമാരായ ശ്രീജ പ്രമോദ്, ഷീന അൻസാബ്, നമിത സുനിൽ, ചിലു സൂസൻ മാത്യു, വളന്റിയർ ടീം ക്യാപ്റ്റൻ അഭിലാഷ്, വൈസ് ക്യാപ്റ്റന്മാരായ രാജേഷ് മഠത്തിൽ, രാജേഷ് കുമാർ കൊല്ലം, ബിബിൻ ചന്ദ്രൻ, ഷാനു ഷാജി എന്നിവർ നേതൃത്വം നൽകി. 2500 പേർക്കുള്ള സദ്യയും പരിപാടിയുടെ ഭാഗമായി വിളമ്പിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.