അബൂദബി: അബൂദബിയിലെ ജയിൽ, ശിക്ഷാ വിഭാഗങ്ങൾ നീതിന്യായ വകുപ്പിന് കീഴിലേക്ക് മാറ്റുന്നു. ജനുവരി ഒന്നുമുതലാണ് ജുവൈനൽ കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ജുഡീഷ്യൽ ഡിപ്പാർട്ട്മെന്റിന് കീഴിൽ വരിക. നിലവിൽ അബൂദബി പൊലീസിന് കീഴിലാണ് പ്രവർത്തിക്കുന്നത്. അബൂദബി ഭരണാധികാരി എന്ന നിലയിൽ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനാണ് ബുധനാഴ്ച ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
ജയിൽ അന്തേവാസികളുടെ പുനരധിവാസം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് വകുപ്പ് മാറ്റം. നീതിന്യായ വകുപ്പിന് കീഴിലേക്ക് വരുന്നതോടെ സ്വദേശികളായ തടവുകാർക്ക് മോചനത്തിന് ശേഷം തൊഴിലവസരങ്ങൾ വാഗ്ദാനം ചെയ്യുന്ന നിരവധി പദ്ധതികൾ സംഘടിപ്പിക്കപ്പെടും. തടവുകാരുടെ പുനരധിവാസം ഏറെ പ്രധാനപ്പെട്ട തിരുത്തൽ നയമാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. നേരത്തെ പാചകക്ലാസുകൾ ഉൾപ്പെടെ സംഘടിപ്പിക്കപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.