തെരുവുപൂച്ചകള്‍ക്ക് ഭക്ഷണം കഴിക്കാൻ സ്ഥാപിച്ച   ചെറിയ കൂട്

തെരുവുപൂച്ചകള്‍ക്ക് ഭക്ഷണകേന്ദ്രമൊരുക്കി അബൂദബി

അബൂദബി: പ്രസിദ്ധമാണ് അബൂദബിയുടെ മൃഗസ്‌നേഹം. യു.എ.ഇയുടെ ദേശീയ മൃഗമായ ഫാല്‍ക്കണുകള്‍ക്കായി അത്യാധുനിക സംവിധാനമുള്ള ആശുപത്രി, വളര്‍ത്തുമൃഗ സൗഹൃദ ഹോട്ടലുകള്‍... അങ്ങനെ നിരവധി കാര്യങ്ങളാണ് മൃഗങ്ങള്‍ക്കു വേണ്ടി മാത്രമായി അബൂദബിയിലുള്ളത്. പുതിയൊരു 'മൃഗസ്‌നേഹ-പരിപാലന കാല്‍വെപ്പാ'ണ്​ ഇത്തവണ പ്രഖ്യാപിച്ചിരിക്കുന്നത്​. തെരുവുപൂച്ചകള്‍ക്ക് ഭക്ഷണം കഴിക്കാനുള്ള കേന്ദ്രങ്ങളാണ്​ ഒരുക്കിയിരിക്കുന്നത്​. റിയല്‍ എസ്‌റ്റേറ്റ് മാനേജ്‌മെൻറ്​ സ്ഥാപനമായ പ്രോവിസാണ് പദ്ധതിക്കു പിന്നില്‍. തെരുവുപൂച്ചകള്‍ക്ക് ഭക്ഷണം നല്‍കുന്നതിന്​ 'ചെറുകൂടു'കളാണ് ഇവര്‍ സ്ഥാപിച്ചത്. അല്‍ റീം ദ്വീപിലെ കേറ്റ്, ആര്‍ക് ടവറുകളിലാണ് പ്രോവിസ് പൈലറ്റ് പദ്ധതിക്കു തുടക്കം കുറിച്ചത്.

തെരുവുപൂച്ചകള്‍ക്ക് ഭക്ഷണം ഒരുക്കി വെക്കാന്‍ ഒരിടം ലഭിച്ചതോടെ പൂച്ച സ്‌നേഹികളും ആഹ്ലാദത്തിലാണ്​. തെരുവുപൂച്ചകളെ അണുവിമുക്തമാക്കുകയും വാക്‌സിനേഷനു വിധേയമാക്കുകയും ചെയ്​തിരുന്നുവെന്നും തീറ്റ കൊടുക്കാന്‍ ഒരിടമില്ലാത്തത് തന്നെ അലട്ടിയിരുന്നതായും യാസ് ദ്വീപ് നിവാസിയായ മയദ ഊദ എന്ന യുവതി പറയുന്നു.തെരുവുപൂച്ചകള്‍ക്ക് മികച്ച ഭക്ഷണരീതി ശീലിപ്പിക്കുന്നതിലൂടെ താമസക്കാരുടെ സുരക്ഷയും ഉറപ്പാക്കാന്‍ ഈ പദ്ധതിയിലൂടെ കഴിയുമെന്ന് പ്രോവിസ് എക്‌സി. ഡയറക്​ടര്‍ ഡാണ അവാദ് പറയുന്നു. ഭാവിയിൽ കൂടുതല്‍ സ്ഥലങ്ങളില്‍ ഇത്തരം കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്നും ഡാണ അവാദ് കൂട്ടിച്ചേര്‍ത്തു.

Tags:    
News Summary - Abu Dhabi provides food for stray cats

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.