അഞ്ചു വർഷത്തിൽ അബൂദബി-സൗദി വ്യാപാരമൂല്യം 283 ബില്യൺ ദിർഹം

അബൂദബി: സൗദി അറേബ്യയും അബൂദബിയും തമ്മിൽ 2016 മുതൽ 2021 ജൂലൈ വരെ അഞ്ചു വർഷത്തിനകം മൊത്തം 283 ബില്യൺ ദിർഹം മൂല്യം വരുന്ന എണ്ണ ഇതര വ്യാപാരം നടന്നു. വിവിധ തുറമുഖങ്ങൾ വഴി ഇതേ കാലയളവിലെ കയറ്റുമതി മൂല്യം 123 ബില്യൺ ദിർഹമായിരുന്നു. സൗദി അറേബ്യയുമായുള്ള മൊത്തം വ്യാപാരത്തി​െൻറ 43 ശതമാനമാണിത്. 33 ശതമാനം വരുന്ന റീ-എക്‌സ്‌പോർട്ട് മൂല്യം 92 ബില്യൺ ദിർഹമായിരുന്നു. 24 ശതമാനം വരുന്ന ഇറക്കുമതി വ്യാപാര മൂല്യം 86 ബില്യൺ ദിർഹത്തി​േൻറതായിരുന്നുവെന്നും അബൂദബി കസ്​റ്റംസ് ജനറൽ അഡ്​മിനിസ്‌ട്രേഷ​െൻറ പുതിയ വിവര രേഖകൾ വെളിപ്പെടുത്തി.

കര ഗതാഗത മാർഗമുള്ള വ്യാപാരത്തി​െൻറ മൂല്യം ഇതേകാലയളവിൽ 226 ബില്യൺ ദിർഹത്തിലെത്തി. രണ്ടു രാജ്യങ്ങൾക്കുമിടയിലുള്ള മൊത്തം വ്യാപാരത്തി​െൻറ 80 ശതമാനമാണിത്. 50 ബില്യൺ ദിർഹത്തി​െൻറ ഇടപാടുകളും 18 ശതമാനം വരുന്ന വായുമാർഗത്തിലൂടെയും ഏഴു ബില്യൺ ദിർഹത്തി​െൻറ കടൽമാർഗത്തിലൂടെയുമായിരുന്നു. കഴിഞ്ഞ വർഷം ആഗസ്​റ്റ്​ ആദ്യം മുതൽ 2021 ആഗസ്​റ്റ്​ വരെ അബൂദബിയും സൗദി അറേബ്യയും തമ്മിലുള്ള എണ്ണ ഇതര വ്യാപാര ഇടപാടുകൾ 55.03 ബില്യൺ ദിർഹത്തി​േൻറതാണ്​. 2,13,741 കസ്​റ്റംസ് ഡിക്ലറേഷനുകളിലൂടെയായിരുന്നു ഈ ഇടപാടുകൾ. 25.04 ബില്യൺ ദിർഹത്തി​െൻറ കയറ്റുമതിയും 15.34 ബില്യൺ ദിർഹത്തി​െൻറ പുനഃകയറ്റുമതിയും 15.05 ബില്യൺ ദിർഹത്തി​െൻറ ഇറക്കുമതിയുമായിരുന്നു ഈ കാലയളവിൽ രേഖപ്പെടുത്തിയത്. കഴിഞ്ഞ ആഗസ്​റ്റ്​ അവസാനത്തോടെ കരമാർഗം കൈമാറ്റം ചെയ്യപ്പെട്ട വ്യാപാരത്തി​െൻറ മൂല്യം 42.49 ബില്യൺ ദിർഹത്തിലെത്തി. അബൂദബിയും സൗദിയും തമ്മിലുള്ള വ്യാപാരത്തി​െൻറ 77 ശതമാനമാണിത്.

Tags:    
News Summary - Abu Dhabi-Saudi trade valued at 283 billion dirhams in five years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.