മോശം ടയർ: അബൂദബി പൊലീസ്​ പിഴയിട്ടത്​ 28,727 പേർക്ക്​

ദുബൈ: മോശം ടയറുകൾ ഘടിപ്പിച്ച്​ വാഹനമോടിച്ച 28.727 പേർക്ക്​ പിഴ ചുമത്തിയതായി അബൂദബി പൊലീസ്​ അറിയിച്ചു. ഉപയോഗശൂന്യമായ ടയറുകൾ വലിയ തോതിൽ അപകടങ്ങൾക്ക്​ കാരണമാകുന്നുണ്ട്​. അതിനാൽ ഡ്രൈവർമാർ വാഹനങ്ങളുടെ ടയറുകൾ പരിശോധിച്ച്​  നിലവാരം ഉറപ്പ്​ വരുത്തണമെന്ന്​ പൊലീസ്​ ആവശ്യപ്പെട്ടു. തേഞ്ഞ ടയർ മൂലം കഴിഞ്ഞവർഷം 7  അപകടങ്ങൾ ഉണ്ടായി.

ഇവയിൽ പെട്ട്​ നാല്​ പേർ കൊല്ല​െപ്പട്ടു. 20പേർക്ക്​ പരിക്കേറ്റു. മോശം ടയറുകൾ കണ്ടാൽ 500 ദിർഹം പിഴ ഇൗടാക്കും. വാഹനങ്ങൾ പതിവായി പരിശോധിക്കണമെന്നും അറ്റകുറ്റപണികൾ നടത്തണമെന്നു അധിക​ൃതർ സോഷ്യ മീഡിയ വഴി ആവശ്യപ്പെട്ടിട്ടുണ്ട്​. വേനൽകാലത്ത്​ ടയറുകൾ പൊട്ടിത്തെറിക്കാൻ സാധ്യത കൂടതലാണ്. വേണ്ടത്ര കാറ്റ്​ നിറക്കാതിരിക്കുക, അമിത ഭാരം കയറ്റുക, കൃത്യമായ രൂപവും വലിപ്പവുമുള്ള റിമ്മുകൾ ഉപയോഗിക്കാതിരിക്കുക എന്നിവയൊക്കെ അപകടകരമാണെന്നും മുന്നറിയിപ്പുണ്ട്​.

Tags:    
News Summary - abudabi police-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.