ദുബൈ: ഈ മാസം 27, 28, 29 തീയതികളിൽ തൃശൂരിൽ എസ്.വൈ.എസ് നടത്തുന്ന കേരള യുവജന സമ്മേളനത്തിന്റെ ഐക്യദാർഢ്യ സംഗമം ശനിയാഴ്ച ദുബൈയിൽ നടക്കും. യുവജന സമ്മേളനവും അതുയർത്തുന്ന ചിന്തകളും പദ്ധതികളും പ്രവാസി സമൂഹത്തിൽ എത്തിക്കുക എന്നതാണ് സംഗമം ലക്ഷ്യംവെക്കുന്നത്.
വൈകുന്നേരം 7.30ന് ദുബൈ ഖിസൈസിലെ വുഡ് ലം പാർക്ക് സ്കൂളിൽ നടക്കുന്ന സംഗമത്തിൽ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ, കേരള മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി, സമസ്ത സെക്രട്ടറി പേരോട് അബ്ദുർറഹ്മാൻ സഖാഫി തുടങ്ങിയർ നേതൃത്വം നൽകും.
സേവന പാതയിൽ 70 വർഷം പൂർത്തിയാക്കുന്ന എസ്.വൈ.എസ് പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായാണ് യുവജന സമ്മേളനം നടത്തുന്നത്.
സംഗമത്തിന്റെ വിജയത്തിനായി സ്വാഗതസംഘത്തിന്റെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങൾ നടത്തിവരുന്നതായി ഭാരവാഹികൾ അറിയിച്ചു. സ്ത്രീകൾക്കും സൗകര്യമുണ്ടായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.