ഷാർജ: എൻജിനീയേഴ്സ് പ്രീമിയർ ലീഗ് (ഇ.പി.എൽ) ‘ജെക്ക് ലിഗ’യിൽ എം.ഇ.എസ് അലുമ്നി ടീം ജേതാക്കളായി. ക്ലാസിക്, മാസ്റ്റേഴ്സ്, പ്ലേറ്റ് എന്നീ വിഭാഗങ്ങളിലായി 81 മത്സരങ്ങൾ നടന്നു. ക്ലാസിക്, മാസ്റ്റേഴ്സ് എന്നിവയിൽ എം.ഇ.എസ് ജേതാക്കളായപ്പോൾ എം.എ കോളജ്, അൻജുമാൻ കോളജ് എന്നിവർ യഥാക്രമം റണ്ണേഴ്സ് അപ് ആയി. കെ.വി.ജി കോളജ് ഓഫ് എൻജിനീയറിങ്ങാണ് പ്ലേറ്റ് വിഭാഗത്തിൽ ജേതാക്കൾ. മലബാർ എൻജിനീയറിങ് കോളജ് റണ്ണേഴ്സ് അപ് ആയി.
വനിത വിഭാഗം പെനാൽറ്റിയിൽ കോഴിക്കോട് ഗവൺമെന്റ് എൻജിനീയറിങ് കോളജും കിഡ്സ് ഷൂട്ടൗട്ടിൽ കുസാറ്റ് ബി.ടെക് അലുമ്നിയും ജേതാക്കളായി. ‘ജെക്ക് ലിഗ’ ചെയർമാൻ കെ. ഹർഷിദ്, ഇവന്റ് ഡയറക്ടർ ജിബി വിൽസൺ, ടൂർണമെന്റ് ഡയറക്ടർ മുസമ്മിൽ ഉമർ, ഷഫീഖ്, ഡോ.ഷൈൻ റഷീദ്, മുഹമ്മദ് ഷാഫി, ദിനേശ്, ജഫ്രി ജബ്ബാർ (ഇ.പി.എൽ), ഷിനോജ് ഷംസുദ്ദീൻ (മീഡിയവൺ), എസ്. ദീപു (അക്കാഫ്), അഡ്വ. ഈസ, വിവിധ കോളജ് അലുമ്നി ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. സഹൽ മുണ്ടോളി, അമീൻ നല്ലൂർ, ഫെബിൻ, ജോയ്രാജ്, സി.ടി ഷഫീഖ്, ഹസീബ്, സൂരജ്, ജുബൈർ, ഷഹനാസ്, ഖദീജ, ഷഹർബാൻ, റക്കീബ്, ബിലാൽ, റിഷാദ്, ശാക്കിർ, ബിജേഷ്, ശ്രീരാജ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.