അബൂദബി പൊലീസ്​ ക്ഷണിക്കുന്നു, നാളെയുടെ ൈപലറ്റുമാരെ

ദുബൈ: അബൂദബി പൊലീസ്​ വിദ്യാഭ്യാസ വകുപ്പുമായി ചേർന്ന്​ വേനലവധിക്കാലത്ത്​  ഫ്യൂച്ചർ പൈലറ്റ്​ പദ്ധതി നടപ്പാക്കുന്നു. പദ്ധതിയുടെ രണ്ടാം എഡീഷനാണ്​ എട്ടാം തീയതി മുതൽ ആരംഭിക്കുക. നൂറ്​ ഹൈസ്​കൂൾ വിദ്യാർഥികൾക്കാണ്​ അവസരം.കുട്ടികളിൽ മികച്ച മൂല്യങ്ങളും സാമൂഹിക ഉത്തരവാദിത്വ ബോധവും  വളർത്തുകയും നാളെയുടെ നല്ല പൗരൻമാരാക്കി മാറ്റുകയും ചെയ്യുകയാണ്​ പദ്ധതിയുടെ ലക്ഷ്യമെന്ന്​ അബൂദബി പൊലീസ്​ ഡെപ്യൂട്ടി ഡയറക്​ടറും ഫ്യുച്ചർ പൈലറ്റ്​ കമ്മിറ്റി ചെയർമാനുമായ ​ബ്രിഗേഡിയർ തയ്യാർ ഉബൈദ്​ മുഹമ്മദ്​ അൽ ശമൈലി വ്യക്​തമാക്കി.

രാഷ്​ട്രപിതാവ്​ ശൈഖ്​ സായിദ്​ ബിൻ സുൽത്താൻ അൽ നഹ്​യാൻ നമ്മെ പഠിപ്പിച്ച പാഠങ്ങളുടെയും പൈതൃകത്തി​​​െൻറയും പിൻപറ്റലാണ്​ ഇൗ ഉദ്യമം.  ആറാഴ്​ച നീണ്ടു നിൽക്കുന്ന പരിശീലന പദ്ധതി കാലയളവിൽ പൊലീസ്​ സേനയുടെ പ്രവർത്തനങ്ങൾ, വ്യോമയാന മേഖലയിലെ പ്രാഥമിക പാഠങ്ങൾ എന്നിവയെല്ലാം വിവിധ വകുപ്പുകളിൽ നിന്നുള്ള പ്രായോഗിക പരിശീലനത്തോടെ മനസിലാക്കാനാവും. അവധിക്കാലം മികച്ച രീതിയിൽ ചെലവിടാനുള്ള അവസരമായും ഇതു മാറും.

Tags:    
News Summary - abudabi police-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.