അബൂദബി: അബൂദബി മുഷ്രിഫിൽ തീപിടിച്ച വില്ലയിൽനിന്ന് 21 പേരെ സിവിൽ ഡിഫൻസ് ഉദ്യോഗ സ്ഥർ രക്ഷപ്പെടുത്തി. ഒമ്പത് കുടുംബങ്ങൾ താമസിച്ചിരുന്ന വില്ലയുടെ ഒന്നാം നിലയിലാ ണ് തീപിടിത്തമുണ്ടായത്. രണ്ട് മാസം മുതൽ 47 വയസ്സ് വരെയുള്ളവർ രക്ഷപ്പെടുത്തിയവരിൽ ഉൾപ്പെടും. വ്യത്യസ്ത രാജ്യക്കാരായിരുന്നു ഇവിടെ താമസിച്ചിരുന്നത്. മൂന്നുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അൽ ഖുബൈസാത് സിവിൽ ഡിഫൻസ് സെൻറർ സംഘമെത്തിയാണ് തീയണച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്. തീപിടിത്തം ഒഴിവാക്കാൻ താമസയിടങ്ങളിൽ എല്ലാ മുൻകരുതലുകളും സ്വീകരിക്കണമെന്ന് സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടറേറ്റിലെ ഒാപറേഷൻസ് വകുപ്പ് ഡയറക്ടർ ലെഫ്റ്റനൻറ് കേണൽ സാലിം ഹാശിം അൽ ഹബശി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.