റാസല്‍ഖൈമ: കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് റാക് സോണിന്റെ നേതൃത്വത്തില്‍ വെള്ളിയാഴ്ച റാസല്‍ഖൈമയില്‍ ക്രിസ്മസ്-പുതുവത്സര ഗാനസന്ധ്യ ‘നക്ഷത്രരാവ് 2024’ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
27ന് വൈകീട്ട് നാല് മുതല്‍ റാക് ഇന്ത്യന്‍ അസോസിയേഷന് ഹാളില്‍ വിവിധ ഇടവകള്‍, സ്കൂളുകള്‍, കൂട്ടായ്മകള്‍ എന്നിവര്‍ ഒരുക്കുന്ന കലാ പരിപാടികള്‍, ചിത്രരചന മല്‍സരം, ഗായക സംഘങ്ങളുടെ കരോള്‍ ഗാനം, പൊതുസമ്മേളനം എന്നിവ നടക്കും.
ഫാ. സിറില്‍ വര്‍ഗീസ് വടക്കടത്ത് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഗീവര്‍ഗീസ് മാര്‍ ഫിലക്സിനോസ് മെത്രാപ്പോലീത്ത ക്രിസ്മസ് സന്ദേശം നല്‍കും. റാക് ഇന്ത്യന്‍ അസോ. പ്രസിഡന്റ് എസ്.എ. സലീം മുഖ്യാതിഥിയാകും. ലിജു കലത്തൂര് നേതൃത്വം നല്കുന്ന സംഗീത സന്ധ്യയും നടക്കും.
ഫാ. ജോണ്‍ തുണ്ടിയത്ത് കോര്‍ എപ്പിസ്കോപ്പ, ഫാ. ജോയ് മേനാചേരില്, റവ. മഞ്ജുനാഥ സുന്ദര്‍, റവ. സുനില്‍ രാജ്, റവ. കുര്യന് സാം വര്‍ഗീസ്, ഫാ. പോള്‍ എന്നിവര്‍ പങ്കെടുക്കും. പ്രവേശനം സൗജന്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.