ദുബൈ: പുതുവത്സരാഘോഷത്തോടനുബന്ധിച്ച് ദുബൈയിൽ ആറിടത്ത് വെടിക്കെട്ട് പ്രകടനം ആസ്വദിക്കാം. ബുർജ് പാർക്ക്, ഗ്ലോബൽ വില്ലേജ്, ദുബൈ ഫെസ്റ്റിവൽ സിറ്റി മാൾ, അൽ സീഫ്, ബ്ലൂവാട്ടേഴ്സ് ആൻഡ് ദി ബീച്ച്, ജെ.ബി.ആർ, ഹത്ത എന്നിവിടങ്ങളിലാണ് കരിമരുന്ന് പ്രയോഗം നടക്കുന്നത്.
പുതുവത്സര രാവിൽ ബുർജ് പാർക്കിലെ ബുർജ് ഖലീഫയിൽ പ്രത്യേക പ്രദർശനവും അതോടൊപ്പം ഡൗൺ ടൗണിൽ വെടിക്കെട്ട് പ്രകടനവും നടക്കും. ഗ്ലോബൽ വില്ലേജിൽ കൗണ്ട് ഡൗൺ എട്ടിന് ആരംഭിച്ച് ഒന്നിന് അവസാനിക്കും.
ദുബൈ ഫെസ്റ്റിവൽ സിറ്റി മാളിൽ വെടിക്കെട്ടിനൊപ്പം ഈജിപ്ഷ്യൻ ഗായകൻ മഹമൂദ് അൽ എസ്സിലി അവതരിപ്പിക്കുന്ന പ്രകടനവുമുണ്ടാകും. ചരിത്ര നഗരമായ അൽ സീഫിലും മികവാർന്ന കാഴ്ചകളും ഉത്സവ അന്തരീക്ഷവും ആസ്വദിക്കാമെന്ന് ദുബൈ ഡിപ്പാർട്ട്മെന്റ് ഓഫ് ഇക്കണോമി ആൻഡ് ടൂറിസം (ഡി.ഇ.ടി) പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.