ദുബൈ: അക്കാഫ് ഇവന്റ്സ് സംഘടിപ്പിക്കുന്ന പ്രഫഷനൽ ക്രിക്കറ്റ് ലീഗിന്റെ നാലാം സീസൺ അടുത്ത വർഷം ജനുവരി 25നു തുടക്കമാകും. 100 ബാൾ ഫോർമാറ്റിലാണ് മത്സരം. ഫെബ്രുവരി 15 വരെ നീണ്ടുനിൽക്കുന്ന മത്സരത്തിൽ 32 ടീമുകൾ പങ്കെടുക്കും. 15നാണ് ഫൈനൽ മത്സരം.
കൂടാതെ എട്ട് വനിതാ ടീമുകളും ഇത്തവണ മത്സരത്തിനെത്തും. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും മലയാളിയുമായ എസ്. ശ്രീശാന്ത് ബ്രാൻഡ് അംബാസഡറാകുമെന്ന് അക്കാഫ് പ്രസിഡന്റ് ചാൾസ് പോൾ, ചെയർമാൻ ഷാഹുൽ ഹമീദ്, ജനറൽ സെക്രട്ടറി വി.എസ് ബിജുകുമാർ, ട്രഷറർ ജൂഡിൻ ഫെർണാണ്ടസ്, ചീഫ് കോഓഡിനേറ്റർ അനൂപ് അനിൽ ദേവൻ എന്നിവർ അറിയിച്ചു. വിവിധ കോളജുകളുടെ ഘോഷയാത്രയും ഡി.ജെയും ഉദ്ഘാടന ചടങ്ങിന് മാറ്റുകൂട്ടും.
ക്രിക്കറ്റ് ലീഗിന്റെ വിജയകരമായ നടത്തിപ്പിനായി എം.ജി കോളജ് അംഗം ബിജു കൃഷ്ണൻ കൺവീനറായും ഗോകുൽ, ബോണി വർഗീസ്, മായ ബിജു എന്നിവർ ജോയന്റ് കൺവീനർമാരായും എക്സ് കോം കോഓഡിനേറ്റർമാരായി അമീർ കല്ലട്ര, സിയാദ് സലാഹുദ്ദീൻ, സുമീഷ് സരളപ്പൻ എന്നിവർ അടങ്ങിയ കമ്മിറ്റി രൂപവത്കരിച്ചു.
കാണികൾക്ക് പങ്കെടുക്കുന്നതിനായി വിനോദപരമായ മത്സരങ്ങൾ, ഭക്ഷണ മേളകൾ അടങ്ങിയ വിവിധ പരിപാടികളും നാലാം സീസണിൽ ഒരുക്കിയിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.