ദുബൈ: ലോകത്തെ വിവിധ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ടാക്സി ബുക്കിങ് മൊബൈൽ ആപ്ലിക്കേഷനായ ‘ബോൾട്ട്’ ദുബൈയിൽ പ്രവർത്തനമാരംഭിച്ചു. തുടക്കത്തിൽ ആഡംബര ലിമോസിൻ ടാക്സികൾ ബുക്ക് ചെയ്യാനാണ് ഇതിൽ സൗകര്യമുണ്ടാവുക. ലണ്ടൻ മോഡൽ ടാക്സികളും ഇതിൽ ഉൾപ്പെടും. 50 രാജ്യങ്ങളിൽ 600ലേറെ നഗരങ്ങളിൽ ടാക്സി ബുക്കിങ് മുതൽ ഫുഡ് ഡെലിവറി സംവിധാനം വരെയുള്ള കമ്പനിയാണ് ബോൾട്ട്.
ലക്ഷക്കണക്കിന് വിനോദസഞ്ചാരികൾ എത്തുന്ന ദുബൈ നഗരത്തിൽ ടാക്സി ബുക്കിങ് കൂടുതൽ സുഗമമാക്കാൻ ലക്ഷ്യമിട്ടാണ് ദുബൈ ടാക്സി കോർപറേഷൻ ഇവരുമായി കൈകോർക്കുന്നതെന്ന് കോർപറേഷൻ സി.ഇ.ഒ മൻസൂർ അൽ ഫലാസി പറഞ്ഞു. യു.എ.ഇ ദേശീയദിനമായ ഡിസംബർ രണ്ട് മുതൽ ബോൾട്ട് ലിമോസിൻ സർവിസ് ബുക്കിങ് ദുബൈയിൽ ആരംഭിച്ചിരുന്നു. 160 ലിമോസിൻ കമ്പനിയിലെ 12000 ഡ്രൈവർമാർ ആപ്ലിക്കേഷന്റെ ഭാഗമായിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു.
അടുത്തഘട്ടത്തിൽ സാധാരണ ടാക്സികളുടെ ബുക്കിങ്ങും ബോൾട്ടിലൂടെ ആരംഭിക്കും. നിലവിൽ കരീം ഉൾപ്പെടെയുള്ള ആപ്പുകൾ ദുബൈയിൽ ടാക്സി ബുക്കിങ് സർവിസ് നൽകിവരുന്നുണ്ട്. എന്നാൽ, ആഡംബര കാറുകളാണ് ബോൾട്ട് വാഗ്ദാനം ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.