ഷാർജ: 46ാമത് ഷാർജ ഇന്ത്യൻ സ്കൂൾ കായിക മേള ഷാർജ വാണ്ടറേർസ് ക്ലബ് മൈതാനിയിൽ നടന്നു.
ഷാർജ ഇന്ത്യൻ അസോസിയേഷൻ ജനറൽ സെക്രട്ടറി ശ്രീപ്രകാശ് പുറയത്ത് പതാക ഉയർത്തി ഉദ്ഘാടനം നിർവഹിച്ചു. വർണാഭമായ മാർച്ച് പാസ്റ്റും കുട്ടികളുടെ വൈവിധ്യമാർന്ന കലാ പ്രകടനങ്ങളും കായികമേളയുടെ ഫൈനൽ മത്സരങ്ങൾക്ക് മുന്നോടിയായി അരങ്ങേറി. മുഖ്യാതിഥിയായ എമിറേറ്റ്സ് ക്രിക്കറ്റ് വിമൻസ് ടീം മുൻ ക്യാപ്റ്റൻ ചയ മുഗൾ കായികമേളയുടെ ലോഗോ പ്രകാശനം ചെയ്തു.
അസോസിയേഷൻ ജോയന്റ് ജനറൽ സെക്രട്ടറി ജിബി ബേബി, മാനേജിങ് കമ്മിറ്റി അംഗങ്ങളായ അനീസ് റഹ്മാൻ, സുജനൻ ജേക്കബ്, ജുവൈസ ബ്രാഞ്ച് പ്രിൻസിപ്പൽ മുഹമ്മദ് അമീൻ, വൈസ് പ്രിൻസിപ്പൽ ഷിഫ്ന നസ്റുദ്ദീൻ, ഹെഡ്മിസ്ട്രസ് ഡെയ്സി റോയ്, സ്പോർട്സ് വിഭാഗം ഹെഡ് ശാന്തി ജോസഫ് എന്നിവർ ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു. പ്രിൻസിപ്പൽ പ്രമോദ് മഹാജൻ സ്വാഗതവും ഹെഡ്ഗേൾ ഫാത്തിമ ഫത്തീൻ നന്ദിയും പറഞ്ഞു.
വിജയികൾക്കുള്ള സമ്മാനദാനം ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര, ഓഡിറ്റർ ഹരിലാൽ എന്നിവർ നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.