അൽഐൻ: ഇന്ത്യൻ സോഷ്യൽ സെന്റർ അങ്കണത്തിൽ നടത്തിയ ഫോർ എ സൈഡ് ഫുട്ബാൾ ടൂർണമെന്റിൽ നഈമാ എഫ്.സി മജെസ്റ്റിക് എഫ്.സിയെ പരാജയപ്പെടുത്തി ചാമ്പ്യന്മാരായി. നഈമാ എഫ്.സിയുടെ റാഷിദ് ഏറ്റവും കൂടുതൽ ഗോൾ സ്കോർ ചെയ്തു.
വീ. വൺ അൽഐൻ പ്രസിഡന്റ് നവാബ്ജാൻ സ്പോൺസർ ചെയ്ത ഗോൾഡൻ ബൂട്ട് റാഷിദ് കരസ്ഥമാക്കി. ടൂർണമെന്റിലെ മികച്ച കളിക്കാരനായി ഇൻകാസ് എഫ്.സിയുടെ ആശിഖിനെ തിരഞ്ഞെടുത്തു. ഏറ്റവും നല്ല ഗോളിയായി നൈമ എഫ്.സിയുടെ സഫ്വാനേയും തിരഞ്ഞെടുത്തു.
ടൂർണമെന്റിന്റെ സമാപന ചടങ്ങിൽ അൽഐൻ ഇന്ത്യൻ സോഷ്യൽ സെന്റർ പ്രസിഡന്റ് റസൽ മുഹമ്മദ് സാലി, സെക്രട്ടറി സന്തോഷ്കുമാർ, അസിസ്റ്റന്റ് സെക്രട്ടറി അനിമോൻ, സ്പോർട്സ് സെക്രട്ടറി ഹുസൈൻ മാസ്റ്റർ, അസിസ്റ്റന്റ് സ്പോർട്സ് സെക്രട്ടറി നിസാം കുളത്തുപ്പുഴ, എന്റർടെയിൻമെന്റ് സെക്രട്ടറി ഇഫ്തിക്കാർ, സംഘടന നേതാക്കളായ സലിം വെഞ്ഞാറമൂട്, ഷാഹുൽ ഹമീദ്, ജാബിർ ബീരാൻ, വൊളന്റിയർ ക്യാപ്റ്റൻ ജയൻ, വിമൻസ് ഫോറം പ്രതിനിധികളായ ഫൈജി സമീർ, ബിജിലി അനീഷ് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.