റാക് മലനിരയില്‍ അപകടം; രക്ഷകരായി പൊലീസ്

റാസല്‍ഖൈമ: റാസല്‍ഖൈമ പർവതനിരയില്‍ അപകടത്തില്‍പ്പെട്ട് പരിക്കേറ്റയാളെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചതായി റാക് പൊലീസ്. റാക് പൊലീസുമായി സഹകരിച്ച് യു.എ.ഇ നാഷനല്‍ ഗാര്‍ഡാണ് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ചത്.

ശനിയാഴ്ച മലനിരയില്‍ ഒരു വ്യക്തി അപകടത്തില്‍പ്പെട്ട വിവരം ഓപറേഷന്‍ റൂമില്‍ ലഭിക്കുകയായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു.

മലനിരകളിലെത്തുന്നവർ സുരക്ഷ മാനദണ്ഡങ്ങളില്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തരുതെന്ന് റാക് പൊലീസും യു.എ.ഇ നാഷനല്‍ ഗാള്‍ഡും നിർദേശിച്ചു. അടിയന്തര സാഹചര്യങ്ങളില്‍ 995 നമ്പറില്‍ പൊതുജനങ്ങള്‍ക്ക് സഹായത്തിനായി ബന്ധപ്പെടാമെന്നും അധികൃതര്‍ ഓര്‍മിപ്പിച്ചു.

Tags:    
News Summary - Accident on Rak Hill; Police as saviors

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.