ഫുജൈറ: മലയാളം മിഷൻ ഫുജൈറ ചാപ്റ്റർ സംഘടിപ്പിച്ച ഡിപ്ലോമ കോഴ്സായ സൂര്യകാന്തിയിലേക്കും, ഹയർഡിപ്ലോമ കോഴ്സ് ആയ ആമ്പലിലേക്കും നടത്തിയ ലാറ്ററൽ എൻട്രി പരീക്ഷയിൽ 100 ശതമാനം വിജയം. സൂര്യകാന്തിയിൽ ആകെ പരീക്ഷ എഴുതിയ 30 പേരിൽ 28 പേർക്ക് എ പ്ലസും, ഒരാൾക്ക് എ ഗ്രേഡും, ഒരാൾക്ക് ബി പ്ലസ് ഗ്രേഡും ലഭിച്ചു. ആമ്പൽ കോഴ്സിലേക്ക് നടന്ന ലാറ്ററൽ എൻട്രിയിൽ 14 പേരാണ് പരീക്ഷ എഴുതിയത്.
ഇതിൽ 11 പേർക്ക് എ പ്ലസും, ഒരാൾക്ക് എ ഗ്രേഡും, ഒരാൾക്ക് ബി പ്ലസ് ഗ്രേഡും ലഭിച്ചു. പ്ലസ് ടു കഴിഞ്ഞ് നാട്ടിൽ ഉപരിപഠനത്തിന് പോകുന്ന വേളയിൽ മാതൃഭാഷാ പരിജ്ഞാനം അനിവാര്യമാണ്. വിദേശരാജ്യങ്ങളിൽ പഠിക്കുന്ന കുട്ടികളിൽ പലരും മലയാളത്തിനു പകരം മറ്റു ഭാഷകളാണ് സ്കൂളുകളിൽ തെരഞ്ഞെടുക്കുന്നത്.
ഇത്തരത്തിലുള്ള കുട്ടികൾക്ക് മലയാളം മിഷൻ നടത്തുന്ന മലയാളം കോഴ്സുകളിൽ ചേർന്ന് ഭാഷാപഠനം പൂർത്തിയാക്കാൻ കഴിയും. സ്കൂളുകളിൽ മലയാളം പഠിക്കാത്ത, വിദേശരാജ്യങ്ങളിലെ കുട്ടികൾക്ക് അവസാനത്തെ കോഴ്സ് ആയ നീലക്കുറിഞ്ഞി പാസാകുന്നതോടെ മലയാളഭാഷയിൽ പത്താംതരത്തിന് തുല്യമായ സർട്ടിഫിക്കറ്റ് ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.