ദുബൈ: 26ാമത് ഗൾഫ് കപ്പിൽ കിരീടം ചൂടിയ ബഹ്റൈന്‍ അഭിനന്ദനമറിയിച്ച് യു.എ.ഇ ഭരണാധികാരികൾ. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ എക്സ് അക്കൗണ്ട് വഴി ബഹ്റൈൻ രാജാവിനും ജനങ്ങൾക്കും അഭിനന്ദനമറിയിച്ചു. അതോടൊപ്പം ഫൈനലിൽ മികച്ച കളി പുറത്തെടുത്ത ബഹ്റൈനി, ഒമാനി ടീമംഗങ്ങളെയും, മികച്ച രീതിയിൽ മത്സരങ്ങൾ പൂർത്തിയാക്കിയ കുവൈത്തിനെയും അദ്ദേഹം അഭിനന്ദിച്ചു.
യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം എന്നിവരും അഭിനന്ദനം അറിയിച്ച് എക്സ് അക്കൗണ്ടിൽ പോസ്റ്റിട്ടു.
കുവൈത്തിലെ ജാബിർ അൽ അഹമ്മദ് ഇന്റർനാഷനൽ സ്റ്റേഡിയത്തിൽനടന്ന ഫൈനൽ പോരാട്ടത്തിൽ ഒമാനെ 2-1ന് തോൽപ്പിച്ചാണ് അറേബ്യൻ ഫുട്ബാൾ കിരീടം ബഹ്റൈൻ സ്വന്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.