ശൈ​ഖ ഹി​ന്ദ്​ ബി​ൻ​ത്​ മ​ക്​​തൂ​മി​ന്​ ന​ന്ദി​യ​റി​യി​ച്ചു​ള്ള വാ​ക്കു​ക​ൾ​ ‘ബു​ർ​ജ്​ അ​ൽ അ​റ​ബി’​ൽ തെ​ളി​ഞ്ഞ​പ്പോ​ൾ

കു​ടും​ബ ശാ​ക്തീ​ക​ര​ണ​ത്തി​ന്​ ‘ശൈ​ഖ ഹി​ന്ദ്​ കു​ടും​ബ പ​ദ്ധ​തി’

ദു​ബൈ: കു​ടും​ബ​ക്ഷേ​മം ല​ക്ഷ്യ​മി​ട്ട് യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ന്‍റും ​പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂ​മി​ന്‍റെ ഭാ​ര്യ ശൈ​ഖ ഹി​ന്ദ്​ ബി​ൻ​ത്​ മ​ക്​​തൂം പ്ര​ത്യേ​ക പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ചു. തൊ​ഴി​ൽ-​കു​ടും​ബ ജീ​വി​ത​ത്തി​ന്റെ സ​ന്തു​ലി​ത​ത്വ​മാ​ണ് പ​ദ്ധ​തി​യു​ടെ പ്ര​ധാ​ന ല​ക്ഷ്യം.

ശൈ​ഖ ഹി​ന്ദ് ബി​ൻ​ത് മ​ക്തൂം ഫാ​മി​ലി പ്രോ​ഗ്രാം എ​ന്നാ​ണ് പ​ദ്ധ​തി​യു​ടെ പേ​ര്. സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രാ​ണ് പ​ദ്ധ​തി​യു​ടെ ഗു​ണ​ഭോ​ക്താ​ക്ക​ൾ. സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന ദ​മ്പ​തി​ക​ൾ​ക്ക് 10 ദി​വ​സ​ത്തെ ശ​മ്പ​ളാ​വ​ധി​യാ​ണ് പ്രോ​ഗ്രാ​മി​ലെ പ്ര​ധാ​ന നി​ർ​ദേ​ശം. തൊ​ഴി​ലെ​ടു​ക്കു​ന്ന മാ​താ​വി​ന് പ്ര​സ​വാ​വ​ധി​ക്ക് ശേ​ഷം ഒ​രു വ​ർ​ഷം വെ​ള്ളി​യാ​ഴ്ച​ക​ളി​ൽ വീ​ട്ടി​ൽ​നി​ന്ന് ജോ​ലി ചെ​യ്യാ​നു​ള്ള അ​വ​സ​ര​മൊ​രു​ക്കും.

പ്ര​തി​മാ​സം 30,000 ദി​ർ​ഹ​ത്തി​ൽ താ​ഴെ വ​രു​മാ​ന​മു​ള്ള​വ​ർ​ക്ക് 3000 ദി​ർ​ഹ​ത്തി​ന്റെ ഭ​വ​ന വാ​യ്പാ ഇ​ള​വും പ​ദ്ധ​തി ശി​പാ​ർ​ശ ചെ​യ്യു​ന്നു. വി​വാ​ഹ​ജീ​വി​തം ആ​രം​ഭി​ച്ച​വ​ർ​ക്കാ​യി വീ​ട് വെ​ക്കാ​നാ​യി പ​രി​ശീ​ല​ന പ​ദ്ധ​തി​യും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

ഇ​ത്ത​വ​ണ​ത്തെ ജ​നു​വ​രി നാ​ലി​ലെ സ്ഥാ​നാ​രോ​ഹ​ണ ദി​നം ത​ന്‍റെ ഭാ​ര്യ​ക്ക്​ ആ​ദ​ര​വ​ർ​പ്പി​ച്ചു​കൊ​ണ്ട്​ ​ശൈ​ഖ്​​ മു​ഹ​മ്മ​ദ്​ അ​ട​യാ​ള​പ്പെ​ടു​ത്തി​യി​രു​ന്നു. എ​ക്സ്​ അ​ക്കൗ​ണ്ടി​ൽ മ​നോ​ഹ​ര​മാ​യ കു​റി​പ്പും വി​ഡി​യോ ചി​ത്രീ​ക​ര​ണ​വും പ​ങ്കു​വെ​ച്ചാ​ണ്​ അ​ദ്ദേ​ഹം ആ​ദ​ര​വ​ർ​പ്പി​ച്ച​ത്. എ​ന്‍റെ ജീ​വി​ത​ത്തി​ലെ പ​ങ്കാ​ളി മാ​ത്ര​മ​ല്ല, എ​ന്‍റെ പി​ന്തു​ണ​യും ശ​ക്തി​യും എ​ല്ലാ​റ്റി​ലും എ​പ്പോ​ഴും എ​ന്‍റെ കൂ​ടെ നി​ന്ന​വ​ളു​മാ​ണ് ഭാ​ര്യ​യെ​ന്ന്​ അ​ദ്ദേ​ഹം കു​റി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും മ​നോ​ഹ​ര​മാ​യ കാ​ര്യ​മാ​ണ് ഭാ​ര്യ​യെ​ന്നും ദു​ബൈ​യു​ടെ ആ​ത്മാ​വാ​ണ് അ​വ​രെ​ന്നും ശൈ​ഖ് മു​ഹ​മ്മ​ദ് സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലെ​ഴു​തി​യ കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. 2006 ജ​നു​വ​രി നാ​ലി​നാ​ണ് ശൈ​ഖ് മു​ഹ​മ്മ​ദ് ദു​ബൈ​യു​ടെ ഭ​ര​ണാ​ധി​കാ​രി​യാ​യി ചു​മ​ത​ല​യേ​റ്റ​ത്.

ന​വ​ദ​മ്പ​തി​ക​ൾ​ക്ക്​​ വീ​ട്​; 540 കോ​ടി​യു​ടെ പ​ദ്ധ​തി​ക്ക്​ അം​ഗീ​കാ​രം

ദു​ബൈ: എ​മി​റേ​റ്റി​ൽ 3000 വീ​ടു​ക​ൾ നി​ർ​മി​ക്കു​ന്ന​തി​നു​ള്ള 540 കോ​ടി​യു​ടെ പ​ദ്ധ​തി​ക്ക്​ യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ന്‍റും ​പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം അം​ഗീ​കാ​രം ന​ൽ​കി. പ​ദ്ധ​തി​യി​ൽ പു​തു​താ​യി വി​വാ​ഹി​ത​രാ​യ ഇ​മാ​റാ​ത്തി ന​വ​ദ​മ്പ​തി​ക​ൾ​ക്ക്​ മു​ൻ​ഗ​ണ​ന ല​ഭി​ക്കും. യു​വ ഇ​മാ​റാ​ത്തി​ക​ളെ വി​വാ​ഹം ചെ​യ്യാ​നും മി​ക​ച്ച താ​മ​സ​സ്ഥ​ലം ഒ​രു​ക്കാ​നും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണി​ത്​ രൂ​പ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം പ്ര​ഖ്യാ​പി​ച്ച ശൈ​ഖ ഹി​ന്ദ്​ ബി​ൻ​ത്​ മ​ക്​​തൂം ഫാ​മി​ലി പ​ദ്ധ​തി​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ പ​ദ്ധ​തി​യെ​ന്ന്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ വ്യ​ക്ത​മാ​ക്കി.

കു​ടും​ബ​ങ്ങ​ൾ​ക്ക് മാ​ന്യ​മാ​യ പാ​ർ​പ്പി​ടം ന​ൽ​കു​ക, ജീ​വി​തം എ​ളു​പ്പ​മാ​ക്കു​ക, ജീ​വി​തം തു​ട​ങ്ങു​ന്ന യു​വാ​ക്ക​ളു​ടെ ജീ​വി​ത നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​ക എ​ന്നി​വ​യാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യ​മെ​ന്നും ദു​ബൈ ഭ​ര​ണാ​ധി​കാ​രി വ്യ​ക്ത​മാ​ക്കി. കു​ടും​ബ​ങ്ങ​ൾ​ക്ക് മാ​ന്യ​മാ​യ പാ​ർ​പ്പി​ടം ന​ൽ​കു​ന്ന​തി​നും അ​വ​രു​ടെ ജീ​വി​തം സു​ഗ​മ​മാ​ക്കു​ന്ന​തി​നും യു​വ​ജ​ന​ങ്ങ​ളു​ടെ ജീ​വി​ത​നി​ല​വാ​രം ഉ​യ​ർ​ത്തു​ന്ന​തി​നും ഞ​ങ്ങ​ൾ പ്ര​തി​ജ്ഞാ​ബ​ദ്ധ​രാ​ണ്.

ഹി​ന്ദ് ബി​ൻ​ത് മ​ക്തൂം, ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്, മ​ക്തൂം ബി​ൻ മു​ഹ​മ്മ​ദ്, പി​ന്നെ ഞാ​നും ന​മ്മു​ടെ ജ​ന​ങ്ങ​ളു​ടെ സ​മൃ​ദ്ധി​യും സ്ഥി​ര​ത​യും ക്ഷേ​മ​വും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന എ​ല്ലാ ശ്ര​മ​ങ്ങ​ളെ​യും പി​ന്തു​ണ​ക്കു​ന്ന​ത് തു​ട​രും -ശൈ​ഖ് മു​ഹ​മ്മ​ദ് പ​റ​ഞ്ഞു.


Tags:    
News Summary - Shaikha Hind Family Scheme

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.