ഓ​ണ്‍ലൈ​ന്‍ ത​ട്ടി​പ്പ്​ പ​ല രൂ​പ​ത്തി​ൽ; പ്ര​വാ​സി ര​ക്ഷ​പ്പെ​ട്ട​ത്​ ത​ല​നാ​രി​ഴ​ക്ക്​

അ​ജ്മാ​ന്‍: ഓ​ണ്‍ ലൈ​ന്‍ സാ​മ്പ​ത്തി​ക ത​ട്ടി​പ്പു​ക​ളു​ടെ പു​തി​യ പ​തി​പ്പു​ക​ളാ​ണ് ഓ​രോ ദി​വ​സ​വും മാ​റി മാ​റി വ​രു​ന്ന​ത്. എ​ത്ര ശ്ര​ദ്ധി​ക്കു​ന്ന​വ​രെ​യും വ​ല​യി​ലാ​ക്കാ​ന്‍ ക​ഴി​യു​മാ​റ് പു​തി​യ രീ​തി​ക​ളാ​ണ് ത​ട്ടി​പ്പു​കാ​ര്‍ പ​രീ​ക്ഷി​ക്കു​ന്ന​ത്. ഇ​ത്ത​രം ത​ട്ടി​പ്പു​ക​ളെ കു​റി​ച്ച് പൊ​ലീ​സും ബാ​ങ്ക് അ​ധി​കൃ​ത​രും പൊ​തു​ജ​ന​ങ്ങ​ളെ നി​ര​ന്ത​രം ബോ​ധ​വ​ത്ക​രി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ത​ട്ടി​പ്പു​കാ​ര്‍ അ​ട​വു​ക​ള്‍ മാ​റ്റി​പ്പി​ടി​ക്കു​ന്ന​തി​നാ​ല്‍ അ​ൽ​പം ശ്ര​ദ്ധ തെ​റ്റു​മ്പോ​ഴേ​ക്കും ആ​ളു​ക​ള്‍ അ​റി​യാ​തെ വീ​ണ്ടും പെ​ട്ടു​പോ​വു​ക​യാ​ണ്.

ക​ഴി​ഞ്ഞ ദി​വ​സം തൃ​ശൂ​ര്‍ ജി​ല്ല​ക്കാ​ര​നാ​യ പ്ര​വാ​സി​ക്കാ​ണ് പു​തി​യ അ​നു​ഭ​വം ഉ​ണ്ടാ​യ​ത്. ചെ​റി​യ അ​വ​ധി​ക്ക് നാ​ട്ടി​ല്‍ പോ​യ ഇ​ദ്ദേ​ഹ​ത്തി​ന് പ​ണം ആ​വ​ശ്യ​മാ​യി വ​ന്ന​പ്പോ​ഴാ​ണ് ആ​പ് വ​ഴി നാ​ട്ടി​ലേ​ക്ക് ഒ​രു തു​ക അ​യ​ക്കാ​ന്‍ ശ്ര​മി​ച്ച​ത്.

സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ല്‍ ര​ണ്ട് പ്രാ​വ​ശ്യം ശ്ര​മം ബാ​ങ്ക് ത​ട​ഞ്ഞ​താ​യി ആ​പ്പി​ല്‍ ഇ​ദ്ദേ​ഹ​ത്തി​ന് മെ​സേ​ജ് വ​ന്നു. അ​തോ​ടെ ആ​ശ​ങ്ക​യി​ലാ​യ ഇ​ദ്ദേ​ഹ​ത്തി​ന് ബാ​ങ്കി​ല്‍നി​ന്നെ​ന്നും അ​റി​യി​ച്ച് ലാ​ൻ​ഡ് ഫോ​ണ്‍ ന​മ്പ​റി​ല്‍നി​ന്ന് ഒ​രു കാ​ൾ വ​ന്നു. ബാ​ങ്കി​ല്‍നി​ന്നാ​ണെ​ന്നാ​ണ് ഫോ​ണ്‍ ചെ​യ്ത​യാ​ള്‍ ഇ​ദ്ദേ​ഹ​ത്തോ​ട് പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത്. ലാ​ൻ​ഡ് ഫോ​ണ്‍ ആ​യ​തി​നാ​ല്‍ വ​ലി​യ സം​ശ​യം ഒ​ന്നും തോ​ന്നി​യി​ല്ല. ഇ​പ്പോ​ള്‍ പ​ണം അ​യ​ക്കാ​ന്‍ ശ്ര​മി​ച്ചി​രു​ന്നോ എ​ന്നും വ്യ​ക്ത​ത​ക്ക് ജ​ന​ന തീ​യ​തി​യും ഇ-​മെ​യി​ല്‍ അ​ഡ്ര​സും ആ​വ​ശ്യ​പ്പെ​ടു​ക​യും​ചെ​യ്തു. അ​ത് ഇ​ദ്ദേ​ഹം ന​ല്‍കു​ക​യും ചെ​യ്തു.

എ​ന്നാ​ല്‍, ഇ​നി പ​ണം അ​യ​ച്ചു​കൊ​ള്ളാ​ന്‍ വി​ളി​ച്ച​യാ​ള്‍ നി​ര്‍ദേ​ശി​ച്ചു. ഫോ​ണ്‍ വെ​ച്ച​തി​ന് ശേ​ഷ​മാ​ണ് പ്ര​വാ​സി​ക്ക് ചെ​റി​യൊ​രു സം​ശ​യം തോ​ന്നി​യ​ത്. ഉ​ട​നെ അ​ദ്ദേ​ഹം ബാ​ങ്കി​ന്‍റെ സൈ​റ്റി​ല്‍ ക​യ​റി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലും സു​ഹൃ​ത്തു​ക്ക​ള്‍ വ​ഴി​യും ബാ​ങ്കി​ലെ സ്റ്റാ​ഫ് വ​ഴി​യും ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ഫോ​ണ്‍ വ​ന്ന ന​മ്പ​ര്‍ ബാ​ങ്കി​ന്റേ​ത​ല്ലെ​ന്ന് തി​രി​ച്ച​റി​യു​ക​യാ​യി​രു​ന്നു.

ഫോ​ണ്‍ ചെ​യ്ത ആ​ളു​ടെ നി​ര്‍ദേ​ശം അ​വ​ഗ​ണി​ച്ച് ഇ​ങ്ങ​നെ ഒ​ര​ന്വേ​ഷ​ണം ന​ട​ത്താ​ന്‍ തു​നി​ഞ്ഞ​ത് ഇ​ദ്ദേ​ഹ​ത്തി​ന് വ​ലി​യൊ​രു അ​നു​ഗ്ര​ഹ​മാ​കു​ക​യാ​യി​രു​ന്നു. ഫോ​ണ്‍ വി​ളി​ച്ച് ആ​ളു​ക​ളി​ല്‍നി​ന്നും പ​ണം ത​ട്ടി​യെ​ടു​ത്ത കേ​സി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം 15 പേ​രെ അ​ജ്മാ​ന്‍ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. പ​ണം ത​ട്ടി​യെ​ടു​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ആ​ളു​ക​ളെ അ​വ​രു​ടെ ബാ​ങ്കി​ങ് ഡേ​റ്റ അ​ല്ലെ​ങ്കി​ൽ ഔ​ദ്യോ​ഗി​ക പ്ര​മാ​ണ​ങ്ങ​ൾ അ​പ്ഡേ​റ്റ് ചെ​യ്യാ​ൻ അ​ഭ്യ​ർ​ഥി​ച്ചു​കൊ​ണ്ടാ​ണ് ഈ ​സം​ഘം ത​ട്ടി​പ്പ് ന​ട​ത്തി​യി​രു​ന്ന​താ​യി പൊ​ലീ​സ് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

വ്യാ​ജ​രേ​ഖ​ക​ള്‍ ഉ​പ​യോ​ഗി​ച്ച് ആ​ളു​ക​ളു​ടെ ബാ​ങ്ക് വി​വ​ര​ങ്ങ​ളും തി​രി​ച്ച​റി​യ​ല്‍ കാ​ർ​ഡ് പോ​ലു​ള്ള സ്വ​കാ​ര്യ രേ​ഖ​ക​ൾ അ​ട​ക്ക​മു​ള്ള വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ചു​മാ​ണ് സം​ഘം ത​ട്ടി​പ്പ് ന​ട​ത്തി​യി​രു​ന്ന​തെ​ന്ന് അ​ജ്മാ​ന്‍ പൊ​ലീ​സ് ക്രി​മി​ന​ല്‍ കു​റ്റാ​ന്വേ​ഷ​ണ വി​ഭാ​ഗം ഡ​യ​റ​ക്ട​ർ കേ​ണ​ൽ അ​ഹ​മ്മ​ദ് സ​യീ​ദ് അ​ൽ നു​ഐ​മി വ്യ​ക്ത​മാ​ക്കി. 19 മൊ​ബൈ​ൽ ഫോ​ണു​ക​ൾ ത​ട്ടി​പ്പി​നാ​യി ഉ​പ​യോ​ഗി​ച്ച​താ​യി പൊ​ലീ​സ് ക​ണ്ടെ​ത്തി പി​ടി​കൂ​ടി​യി​രു​ന്നു. ഇ​ത്ത​രം ത​ട്ടി​പ്പു​കാ​ര്‍ ഓ​രോ ദി​വ​സ​വും പു​തി​യ വ​ഴി​ക​ളി​ലൂ​ടെ​യാ​ണ്‌ ഇ​ര​ക​ളെ തേ​ടു​ന്ന​ത്.

Tags:    
News Summary - Online fraud

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.